---
title: " വിക്ടറി ഫെസ്റ്റ് സംഘടിപ്പിച്ച് സിപിഐ (എം)"
english_title: "CPI(M) organizes Victory Fest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297990/cpim-organizes-victory-fest"
published_at: "2025-06-23T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6859360ebdb08_alk.jpg"
keywords: []
---

#  വിക്ടറി ഫെസ്റ്റ് സംഘടിപ്പിച്ച് സിപിഐ (എം)

> **Lead Summary:** എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ്, വിവിധ പരീക്ഷ വിജയികള്‍, കലാ-കായിക രംഗത്തെ പ്രതിഭകള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

## Article Content

എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ്, വിവിധ പരീക്ഷ വിജയികള്‍, കലാ-കായിക രംഗത്തെ പ്രതിഭകള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

പരിപാടി പ്രശസ്ത സിനിമ - നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. എം. മുകുന്ദന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വാര്‍ഡ് അംഗം എന്‍.പി സത്യവതി അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ ജി രവി, സംസ്ഥന അധ്യാപക അവാര്‍ഡ് ജേതാവ് പി.കെ നവാസ് എന്നിവര്‍ മുഖ്യപ്രഭാഷം നടത്തി.

ചടങ്ങില്‍ പാര്‍ട്ടി ഏരിയ കമ്മറ്റി അംഗങ്ങളായ കെ.വി കുഞ്ഞിക്കണ്ണന്‍, പി.എസ് പ്രവീണ്‍, പി.എസ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. അശോകന്‍, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് പാലേരി, സി.വി രജീഷ്. പി.ടി. രവി, വി.എം ദാസന്‍, കെ.എം നാണു, യു. അനിത, എന്‍.കെ. ദീപേഷ്, സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള സമ്മാന വിതരണത്തിന് ശേഷം പ്രാദേശിക കലാകാരന്‍മാരുടെ ഗാനമേള അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297990/cpim-organizes-victory-fest)