---
title: " പ്രതിഭാസംഗമവും,അനുമോദനചടങ്ങും"
english_title: "A spectacular and welcoming ceremony at muyipotth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297995/a-spectacular-and-welcoming-ceremony-at-muyipotth"
published_at: "2025-06-23T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685938ca3be05_KKKKKK.JPG"
keywords: []
---

#  പ്രതിഭാസംഗമവും,അനുമോദനചടങ്ങും

> **Lead Summary:** **മുയിപ്പോത്ത്: **എം സത്യന്‍ ഗ്രന്ഥാലയം വയനാ പക്ഷാചരണത്തിന്റെ ഭാഗമായി പ്രതിഭാ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. നിരപ്പംകുന്ന് എം.സത്യന്‍ ഗ്രന്ഥാലയം വിവിധപരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്ര വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയവര്‍, എസ്എസ്എല്‍സി,

## Article Content

**മുയിപ്പോത്ത്: **എം സത്യന്‍ ഗ്രന്ഥാലയം വയനാ പക്ഷാചരണത്തിന്റെ ഭാഗമായി പ്രതിഭാ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. നിരപ്പംകുന്ന് എം.സത്യന്‍ ഗ്രന്ഥാലയം വിവിധപരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്ര വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയവര്‍, എസ്എസ്എല്‍സി,

യുഎസ്എസ്, എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് നേടിയവര്‍ എന്നിവരെയാണ് അനുമോദിച്ചത്.

അദ്ധ്യാപകനും, സാഹിത്യകാരനും, സാംസ്‌ക്കാരീക പ്രവര്‍ത്തകനുമായ വി.പി ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി. സുധീഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

വായനശാല വീടുകളിലേക്ക് എന്ന പുസ്തകവിതരണ പരിപാടിയ്ക്കും ചടങ്ങില്‍ വെച്ച് തുടക്കം കുറിച്ചു. സിന്ധു , സുധേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.എം സതീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആംസിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297995/a-spectacular-and-welcoming-ceremony-at-muyipotth)