---
title: "പേരാമ്പ്ര വെസ്റ്റ് അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും"
english_title: "Perambra West Agricultural and Social Welfare Co-operative Society to open on Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29800/perambra-west-agricultural-and-social-welfare-co-operative-society-to-open-on-sunday"
published_at: "2022-03-04T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222494a89947_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്ര വെസ്റ്റ് അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും

> **Lead Summary:** ** പേരാമ്പ്ര: **ഗാമീണ കാര്‍ഷിക വികസനവും സാമൂഹിക പുരോഗതിയും ലക്ഷ്യമാക്കി പേരാമ്പ്ര വെസ്റ്റ് അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര: **ഗാമീണ കാര്‍ഷിക വികസനവും സാമൂഹിക പുരോഗതിയും ലക്ഷ്യമാക്കി പേരാമ്പ്ര വെസ്റ്റ് അഗ്രികള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വടകര റോഡിലെ സിംഫണി ടവറിലാണ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിക്കുന്നത്. മാര്‍ച്ച് 6 ഞായറാഴ്ച കാലത്ത് 10 മണിക്ക് സംസ്ഥാന പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി.എ മുഹമ്മദ് റിയാസ് സൊസൈറ്റി ഉദ്ഘാടനം ചെയ്യും

. ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ അദ്ധ്യക്ഷനാവും. സ്‌ട്രോംഗ് റൂം ഉദ്ഘാടനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു, സ്ഥിര നിക്ഷേപം സ്വീകരണം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ്, കമ്പ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം പ്ലാനിംഗ് ജോയിന്റ് രജിസ്ട്രാര്‍ കെ അഗസ്റ്റി, സേവിംഗ് ബാങ്ക് അക്കൗണ്ട് വിതരണം മുന്‍ എംഎല്‍ എ.കെ പത്മനാഭന്‍, വായ്പാ വിതരണം മുന്‍ എംഎല്‍എ കെ കുഞ്ഞമ്മദ് എന്നിവര്‍ നിര്‍വ്വഹിക്കും.

ചടങ്ങില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികര്‍ മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ സൊസൈറ്റി പ്രസിഡണ്ട് കെ.പി. ഗോപി, ഹോണററി സെക്രട്ടറി കെ. രാമകൃഷ്ണന്‍, സംഘാടകസമിതി കണ്‍വീനര്‍ വി.കെ സുനീഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, സി.എം. അഹമ്മദ് കോയ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29800/perambra-west-agricultural-and-social-welfare-co-operative-society-to-open-on-sunday)