---
title: "നിലമ്പൂരിലെ വിജയം പേരാമ്പ്രയിലും യുഡിഎഫ് ആഹ്ലാദ പ്രകടനം"
english_title: "UDF celebrates victory in Nilambur and Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298033/udf-celebrates-victory-in-nilambur-and-perambra"
published_at: "2025-06-23T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68596834db985_udfd.JPG"
keywords: []
---

# നിലമ്പൂരിലെ വിജയം പേരാമ്പ്രയിലും യുഡിഎഫ് ആഹ്ലാദ പ്രകടനം

> **Lead Summary:** **പേരാമ്പ്ര: **നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തില്‍ പേരാമ്പ്രയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ആര്യാടന്‍ ഷൗക്കത്തിന് അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൃത്തം ചവിട്ടിയാണ് പങ്കുചേര്‍ന്നത്. കല്ലോട് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ഡിജെ യുടെ അകമ്പടിയോടെ ആരംഭിച്ച ആഹ്ലാദ പ്രകടനം ബസ് സ്റ്റാന്റില്‍ സമാപിച്ചു.

## Article Content

**പേരാമ്പ്ര: **നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തില്‍ പേരാമ്പ്രയില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. ആര്യാടന്‍ ഷൗക്കത്തിന് അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയ ആഹ്ലാദ പ്രകടനത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൃത്തം ചവിട്ടിയാണ് പങ്കുചേര്‍ന്നത്. കല്ലോട് ബൈപ്പാസ് ജംഗ്ഷനില്‍ നിന്നും ഡിജെ യുടെ അകമ്പടിയോടെ ആരംഭിച്ച ആഹ്ലാദ പ്രകടനം ബസ് സ്റ്റാന്റില്‍ സമാപിച്ചു.

പ്രകടനത്തിന് യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലാരായണന്‍, ടി.കെ. ഇബ്രാഹിം, രാജീവ് തോമസ്, കെ.എ. ജോസുകുട്ടി, മുനീര്‍ എരവത്ത്, ആര്‍.കെ മുനീര്‍, രാജന്‍ മരുതേരി, ടി.കെ ലത്തീഫ്, കെ.കെ. വിനോദന്‍, പി.കെ. രാഗേഷ്, കെ. മധുകൃഷ്ണന്‍, എസ്. സുനന്ദ്, ടി.പി. ചന്ദ്രന്‍, പുതുക്കുടി അബ്ദുറഹ്‌മാന്‍, ടി.പി. മുഹമ്മദ്, കെ.പി. റസാക്ക്, വിനോദന്‍ കല്ലൂര്, വി.വി. ദിനേശന്‍, കെ.സി. രവീന്ദ്രന്‍, രവീന്ദ്രന്‍ പുതുക്കോട്ട്, സുരേഷ് വാളൂര്‍, പി.എം. പ്രകാശന്‍, റഫീഖ് കല്ലോത്ത്, വി.പി. സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298033/udf-celebrates-victory-in-nilambur-and-perambra)