---
title: "തഖ് വിയ-22 നേതൃസംഗമവുമായ് ചാവട്ട് മഹല്ല് കമ്മിറ്റി "
english_title: "Chavat Mahal Committee with Taqwiya-22 Leaders' Meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29808/chavat-mahal-committee-with-taqwiya-22-leaders-meeting"
published_at: "2022-03-05T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6222bc716b9e0_vvvv - Copy (3) - Copy copy.jpg"
keywords: []
---

# തഖ് വിയ-22 നേതൃസംഗമവുമായ് ചാവട്ട് മഹല്ല് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍:** ചാവട്ട് മഹല്ലിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ രംഗങ്ങളിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി തഖ് വിയ '22 നേതൃസംഗമം സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍:** ചാവട്ട് മഹല്ലിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ രംഗങ്ങളിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി തഖ് വിയ '22 നേതൃസംഗമം സംഘടിപ്പിച്ചു.

പ്രസ്തുത സംഗമത്തില്‍ വെച്ച് മഹല്ല് സര്‍വ്വെയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി കോച്ചിംഗ്, റിലീഫ് സെല്‍ രൂപീകരണം, പലിശരഹിതനിധി വിപുലീകരണം, പ്രവാസി സംഗമം, വനിതാ സംഗമം, മഹല്ല് സംഗമം, മതവിജ്ഞാന സദസ്സ് എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

നേതൃ സംഗമം എസ്.എം.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് വര്‍ക്കിംഗ് സെക്രട്ടറി കെ.പി അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി കുഞ്ഞമ്മത് അദ്ധ്യക്ഷണായി. സെക്രട്ടറി സി.ഇ അഷറഫ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.

ഖത്തീബ് വി.കെ ഇസ്മായില്‍ മന്നാനി സംസാരിച്ചു. എസ്.എം.എഫ് സ്റ്റേറ്റ് ആര്‍.പി അന്‍വര്‍ ഫൈസി നിലമ്പൂര്‍ ശാക്തീകരണ ക്ലാസ്സ് നടത്തി. ജനറല്‍ സെക്രട്ടറി എം.കെ അബ്ദുറഹിമാന്‍ സ്വാഗതവും, സെക്രട്ടറി പി അബ്ദുള്ള നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29808/chavat-mahal-committee-with-taqwiya-22-leaders-meeting)