---
title: "പ്രതിഭാ സംഗമം സംഘടിപ്പിച്ച് തണ്ടയില്‍ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍"
english_title: "Oommen Chandy Charitable Center organizes talent gathering at Thanda"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298105/oommen-chandy-charitable-center-organizes-talent-gathering-at-thanda"
published_at: "2025-06-24T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a302f2b403_aqwerf.JPG"
keywords: []
---

# പ്രതിഭാ സംഗമം സംഘടിപ്പിച്ച് തണ്ടയില്‍ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍

> **Lead Summary:** **അരിക്കുളം: **തണ്ടയില്‍ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാത്ഥികള്‍ക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം: **തണ്ടയില്‍ താഴെ ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ സെന്റര്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാത്ഥികള്‍ക്കായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയാണ് അനുമോദിച്ചത്. കാരയാട് എഎല്‍പി സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങ് കെഎസ്‌യു സംസ്ഥാന സെക്രട്ടറി അര്‍ജുന്‍ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു.

പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന സാമൂഹിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള വഴികാട്ടിയായി മാറാന്‍ സാംസ്‌കാരിക സംഘടനകള്‍ക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത താല്‍പര്യങ്ങളുള്ള വിദ്യാര്‍ത്ഥികളെ ഒരേ പോലെ നടത്താനുള്ള ശ്രമം സമൂഹത്തിനുണ്ട്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യങ്ങളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കാന്‍ കഴിയണം. സവിശേഷതകള്‍ തിരിച്ചറിഞ്ഞ് അനുയോജ്യമായ വഴികളിലൂടെ പുതിയ തലമുറയെ നടത്തണം. ഒരു പാട് ദൂരം വഴിതെറ്റി നടന്നതിന് ശേഷം തിരിഞ്ഞു നടക്കേണ്ട ഗതികേട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ചെയര്‍മാന്‍ ശിവന്‍ എലവന്തിക്കര അധ്യക്ഷ വഹിച്ചു. കലാ- സാംസ്‌കാരിക പ്രവര്‍ത്തകന്‍ സനല്‍ അരിക്കുളം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. കണ്‍വീനര്‍ കെ.എം ബഷീര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഹാഷിം കാവില്‍, സി മോഹന്‍ദാസ്, നാറാണത്ത് അമ്മദ് ഹാജി, പി.കെ.കെ ബാബു, അമ്മത് എടച്ചേരി, സജിത എളമ്പിലാട്ട്, കെ.എം നിഖില, യു.എം ഷിബു, മനോജ് എളമ്പിലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298105/oommen-chandy-charitable-center-organizes-talent-gathering-at-thanda)