---
title: "സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം"
english_title: "Block-level inauguration of free art training at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298139/block-level-inauguration-of-free-art-training-at-perambra"
published_at: "2025-06-24T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a3fd835fda_bnlookk.JPG"
keywords: []
---

# സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്ററിസ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന സൗജന്യ കലാപരിശീലനത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം വടക്കുമ്പാട് ഹയര്‍ സെക്കന്ററിസ്‌കൂളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗങ്ങളായ പ്രഭാശങ്കര്‍, കെ.കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗം കെ.വി. അശോകന്‍, പ്രധാനധ്യാപകന്‍ വി അനില്‍, മാനേജര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, കെ.വി. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വഹീദ പാറേമല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കനിക സുരേഷ് നന്ദിയും പറഞ്ഞു.

ചടങ്ങില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിച്ച റീല്‍സ് മല്‍സരത്തില്‍ വിജയികളായ എസ് യാമിക സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ പേരാമ്പ്ര ഒന്നാം സ്ഥാനം, രണ്ടാംസ്ഥാനം നേടിയ ചന്ദ്രമാധവ് വടക്കുമ്പാട് ജിഎല്‍പി സ്‌കൂള്‍ എന്നിവര്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു.

ചിത്രരചന, തിരുവാതിര, മാപ്പിളപാട്ട് എന്നിവക്കാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി പരിശീലനം നല്‍കുന്നത്. ബ്ലോക്ക് പരിധിയിലെ നൊച്ചാട് ഹയര്‍ സെക്കന്ററി, വാല്യക്കോട് എയുപി, പേരാമ്പ്ര ജിയുപി, ചെറുവാളൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മറ്റു പരിശീലനകേന്ദ്രങ്ങളായി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298139/block-level-inauguration-of-free-art-training-at-perambra)