---
title: "തിരുവാതിര ഞാറ്റുവേല ആഘോഷം സംഘടിപ്പിച്ച് കല്പത്തൂര്‍ എയുപി സ്‌കൂള്‍"
english_title: "Kalpathur AUP School organizes Thiruvathira Njattuvel festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298155/kalpathur-aup-school-organizes-thiruvathira-njattuvel-festival"
published_at: "2025-06-24T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a4a8cc7e16_njatt.JPG"
keywords: []
---

# തിരുവാതിര ഞാറ്റുവേല ആഘോഷം സംഘടിപ്പിച്ച് കല്പത്തൂര്‍ എയുപി സ്‌കൂള്‍

> **Lead Summary:** **കല്‍പത്തൂര്‍ :** കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവാതിര ഞാറ്റുവേല ആഘോഷിച്ചു. പഴയകാല കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതു അനുഭവമായി മാറി.

## Article Content

**കല്‍പത്തൂര്‍ :** കല്‍പത്തൂര്‍ എയുപി സ്‌കൂളില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവാതിര ഞാറ്റുവേല ആഘോഷിച്ചു. പഴയകാല കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം പുതു തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുതു അനുഭവമായി മാറി.

തിരുവാതിര ഞാറ്റുവേല സമയത്ത് തിരിമുറിയാതെ മഴ പെയ്യുമെന്നും, ഇത്  വിളകള്‍ക്ക് വളരെ അത്യാവശ്യമാണെന്നും വിശ്വസിക്കുന്നു. തൈകള്‍ നടാനും, വിത്ത് വിതക്കാനും, പറിച്ചു നടാനും പറ്റിയ സമയമാണിത്. വിത്തുകള്‍ മുളപൊട്ടാനും, കായ്ക്കാള്‍ ഉണ്ടാകാനും ഈ സമയം വളരെ പ്രധാനമാണ്.

കൂടാതെ സ്‌കൂളില്‍ കാര്‍ഷിക പ്രദര്‍ശനവും, കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനവും വിദ്യാര്‍ത്ഥികളുടെ റാലിയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298155/kalpathur-aup-school-organizes-thiruvathira-njattuvel-festival)