---
title: "കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കും"
english_title: "Kozhikode Collectorate to be made RTI friendly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298167/kozhikode-collectorate-to-be-made-rti-friendly"
published_at: "2025-06-24T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a5aa702907_kallactor.JPG"
keywords: []
---

# കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കും

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളെയും വിവരാവകാശ സൗഹൃദ ഓഫീസുകളാക്കി മാറ്റും. വിവരാവകാശ നിയമം നടപ്പിലാക്കാക്കിയ ദിനമായ ഒക്ടോബര്‍ 12 ന് ഇതിന്റെ പ്രഖ്യാപനം നടത്തും.

## Article Content

**കോഴിക്കോട് : **കോഴിക്കോട് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളെയും വിവരാവകാശ സൗഹൃദ ഓഫീസുകളാക്കി മാറ്റും. വിവരാവകാശ നിയമം നടപ്പിലാക്കാക്കിയ ദിനമായ ഒക്ടോബര്‍ 12 ന് ഇതിന്റെ പ്രഖ്യാപനം നടത്തും.

വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതിനായുള്ളകര്‍മ്മ പരിപാടികള്‍ ഉടന്‍ ആസൂത്രണം ചെയ്യും.

ആദ്യപടിയായി ജില്ലാ കലക്ടര്‍, എഡിഎം, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരുടെ യോഗം ചേരുന്ന് കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യും. തുടര്‍ന്ന് കലക്ടറേറ്റിലെ എല്ലാ ഓഫീസുകളിലെയും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും അപ്പീല്‍ അധികാരികള്‍ക്കുമായി സെമിനാറും ബോധവത്കരണവും സംഘടിപ്പിക്കും.

വിവരാവകാശ നിയമം വകുപ്പ് നാലില്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരം എല്ലാ ഓഫീസുകളിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് കാറ്റലോഗ് ചെയ്തു കമ്പ്യൂട്ടറിലൂടെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. ഇത് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്മീഷണര്‍മാര്‍ ഓഫീസുകളില്‍ പരിശോധന നടത്തും.

എല്ലാ ഓഫീസുകളിലും വിവരാവകാശവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി വിവരം നല്‍കാനുള്ള സാഹചര്യമൊരുക്കും.

അറിയാനുള്ള അവകാശം പൊതുജനത്തിനുണ്ടെന്നും ഭരണസംവിധാനം സുതാര്യമാക്കുന്നതിനും അഴിമതി അവസാനിപ്പിക്കുന്നതിനും വിവരാവകാശ നിയമം സഹായകമാന്നെന്നും വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298167/kozhikode-collectorate-to-be-made-rti-friendly)