---
title: "കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്"
english_title: "Chakkittapara Grama Panchayat starts chicken distribution"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298188/chakkittapara-grama-panchayat-starts-chicken-distribution"
published_at: "2025-06-24T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a655ef238f_kozhi.JPG"
keywords: []
---

# കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **ചക്കിട്ടപാറ **: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കോഴി വിതരണം ആരംഭിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട 20 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിലെ 2000 കുടുബങ്ങള്‍ക്കാണ് കോഴി വിതരണം ആരംഭിച്ചത്.

## Article Content

**ചക്കിട്ടപാറ **: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കോഴി വിതരണം ആരംഭിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട 20 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്തിലെ 2000 കുടുബങ്ങള്‍ക്കാണ് കോഴി വിതരണം ആരംഭിച്ചത്.

ചക്കിട്ടപാറ മൃഗാശുപത്രി കോമ്പൗണ്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി.കെ ശശി, പഞ്ചായത്ത് അംഗം ബിന്ദു സജി, വെറ്റിനറി സര്‍ജ്ജന്‍ ഡോ. പി.ആര്‍ ആര്യ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298188/chakkittapara-grama-panchayat-starts-chicken-distribution)