---
title: " കാറ്റിലും മഴയിലും വന്‍ നാശനഷ്ടം"
english_title: "Extensive damage from wind and rain at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298214/extensive-damage-from-wind-and-rain-at-changaroth"
published_at: "2025-06-24T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685a7f7144867_maram.JPG"
keywords: []
---

#  കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

> **Lead Summary:** ചങ്ങരോത്ത് : ചങ്ങരോത്ത് പഞ്ചായത്തില്‍ പുറവൂര് ഭാഗത്ത് കാറ്റിലും മഴയിലും വന്‍നാശനഷ്ടം. ഇന്ന് കാലത്ത് ഉണ്ടായ ശക്തമായ മഴയും ശക്തമായ കൊടുങ്കാറ്റും ഉണ്ടായതിന്റെ ഫലമായി പുറവൂര് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീഴുകയും കൃഷിയിടങ്ങളിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കൂടാതെ ഇലക്ട്രിക് പോസ്റ്റുകളിലും ലൈനുകളിലും മരങ്ങള്‍ മുറിഞ്ഞുവീണ് പൊട്ടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

## Article Content

ചങ്ങരോത്ത് : ചങ്ങരോത്ത് പഞ്ചായത്തില്‍ പുറവൂര് ഭാഗത്ത് കാറ്റിലും മഴയിലും വന്‍നാശനഷ്ടം. ഇന്ന് കാലത്ത് ഉണ്ടായ ശക്തമായ മഴയും ശക്തമായ കൊടുങ്കാറ്റും ഉണ്ടായതിന്റെ ഫലമായി പുറവൂര് പ്രദേശത്തെ നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീഴുകയും കൃഷിയിടങ്ങളിലും വന്‍ നാശനഷ്ടമാണ് ഉണ്ടായത്. കൂടാതെ ഇലക്ട്രിക് പോസ്റ്റുകളിലും ലൈനുകളിലും മരങ്ങള്‍ മുറിഞ്ഞുവീണ് പൊട്ടുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

നീലിയടുത്ത് ഹജറ മുഹമ്മദലിയുടെ വീടിന്റെ മേല്‍കൂരയുടെ ഷീറ്റ് ഉള്‍പ്പെടെ പാറി പോയിട്ടുണ്ട്. പുത്തലത്ത് മീത്തല്‍ അമ്മത്, എഴുത്തച്ചാല്‍ കണ്ടി അമ്മത്, അണ്ണാര്‍കണ്ടി അബ്ദുല്ല, അണ്ണാര്‍ കണ്ടി ഹമീദ്, എം.ഇ മുഹമ്മദ്, നീലിയടുത്ത് ഹാജറ മുഹമ്മദലി, പി.കെ ബഷീര്‍, പി.കെ സുബൈര്‍, നങ്ങോളി സകരിയ്യ, പുതിയിടത്ത് കണ്ടി അമ്മത്, പുതിയടുത്ത് കണ്ടി മൊയ്തു, ടി.പി സൂപ്പി, കോവുമ്മല്‍ റസാഖ്, പുറമണ്ണില്‍ മൊയ്തു, എടക്കോട്ട് അബൂബക്കര്‍ ഹാജി, മേടക്കോട്ട് അബ്ദുല്ല കുറുപ്പച്ച മണ്ണില്‍, ഇബ്രാഹീം ഹാജി എന്നിവരുടെ തെങ്ങ്, കവുങ്ങ്, പിലാവ്, തേക്ക് എന്നീ ഫലവൃക്ഷങ്ങളും നൂറ് കണക്കിന് വാഴകൃഷിയും നാശനഷ്ടമുണ്ടായിട്ടുണ്ട്.

പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനയും -സന്നദ്ധ സേനയും നാട്ടുകാരും ചേര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവില്‍ വീടുകള്‍ക്ക് മുകളിലും മറ്റും മുറിഞ്ഞുവീണ മരങ്ങളും, ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് മേലെയും ലൈന്‍ കമ്പികള്‍ക്കു മേലെയും കൃഷിയിടങ്ങളിലേക്കും പൊരിഞ്ഞു വീണ മരങ്ങളും, കാറ്റില്‍ ചെരിഞ്ഞ് വീടുകള്‍ക്കും മറ്റും അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും പൂര്‍ണ്ണമായും മുറിച്ചുമാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298214/extensive-damage-from-wind-and-rain-at-changaroth)