---
title: "നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം"
english_title: "Car loses control and crashes into wall, causing accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298242/car-loses-control-and-crashes-into-wall-causing-accident"
published_at: "2025-06-24T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685aa9937d6e3_cary.JPG"
keywords: []
---

# നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം

> **Lead Summary:** **ഉള്ള്യേരി:** ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ ആനവാതിലില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെയോടെ ഉള്ള്യേരി ഭാഗത്തേക്ക് പോകുകയായിരുന്ന കുറവങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

## Article Content

**ഉള്ള്യേരി:** ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ ആനവാതിലില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെയോടെ ഉള്ള്യേരി ഭാഗത്തേക്ക് പോകുകയായിരുന്ന കുറവങ്ങാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് മാരുതി അള്‍ട്ടോ കാര്‍ നയാര പെട്രോള്‍ പമ്പിന് സമീത്തെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍വശത്ത് നിന്ന് ചെറിയ തീപ്പൊരി ഉയര്‍ന്നതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. അപകടമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവര്‍ മടങ്ങിയത്. നിസാരമായി പരിക്കേറ്റ കാര്‍ യാത്രികരായവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298242/car-loses-control-and-crashes-into-wall-causing-accident)