---
title: " കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു"
english_title: "Building collapsed due to heavy rain at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298296/building-collapsed-due-to-heavy-rain-at-perambra"
published_at: "2025-06-24T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ae497ac1c2_pk.JPG"
keywords: []
---

#  കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു

> **Lead Summary:** **പേരാമ്പ്ര:** കല്പത്തൂര്‍ അഞ്ചാം പീടിക ബസ്റ്റോപ്പിന് സമീപം ആര്‍.വി. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള എആര്‍സി മെറ്റല്‍ ഇന്‍ഡസ്ട്രിയല്‍ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇന്നലെ രാത്രി 8.45 ഓടെ തകര്‍ന്നു വീണത്.

## Article Content

**പേരാമ്പ്ര:** കല്പത്തൂര്‍ അഞ്ചാം പീടിക ബസ്റ്റോപ്പിന് സമീപം ആര്‍.വി. രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള എആര്‍സി മെറ്റല്‍ ഇന്‍ഡസ്ട്രിയല്‍ എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ഇന്നലെ രാത്രി 8.45 ഓടെ തകര്‍ന്നു വീണത്.

സാധാരണ ഗതിയില്‍ രാത്രി 9 മണി വരെ തുറന്നു പ്രവൃത്തിക്കുന്ന സ്ഥാപനമാണ്. ഇന്നലെ അവധി ആയതിനാല്‍ വലിയ ആളപായം ഒഴിവായി. സ്ഥാപനത്തിലെ മിഷ്യനുകള്‍, പണിതീര്‍ത്തുവെച്ച സാധനങ്ങള്‍ അടക്കം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298296/building-collapsed-due-to-heavy-rain-at-perambra)