ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി
Jun 24, 2025 11:24 PM | By SUBITHA ANIL

പേരാമ്പ്ര: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അരുത് അരുതാത്ത ലഹരി അരുത് എന്ന സന്ദേശവുമായി കോഴിക്കോട് റൂറല്‍ പൊലീസ് ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കോഴിക്കോട് റൂറല്‍ പൊലീസ്, ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നര്‍ക്കോട്ടിക് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ലഹരി വിരുദ്ധ സൈക്കിള്‍ റാലി നടത്തുന്നത്.


റാലി വടകരയില്‍ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തിയ റാലിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി. പേരാമ്പ്ര ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് ആരംഭിച്ച സൈക്കിള്‍ റാലിയില്‍ പേരാമ്പ്രയിലെ വിദ്യാലയങ്ങളിലും കലാലയങ്ങളിലുമുള്ള എസ്പിസി, എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാരും ജനമൈത്രി പൊലീസും പങ്കാളികളായി.

റാലിക്ക് ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി. സ്വീകരണ പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായിരുന്നു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി സൈക്കിള്‍ റാലിയിലെ അംഗങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ജോന, സി.എം. സജു, ഡിഗ്‌നിറ്റി കോളെജ് അധ്യാപകന്‍ പി.കെ. മുഹമ്മദ്, നവാസ് അമാന തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് വി.പി. സുനില്‍ നന്ദിയും പറഞ്ഞു.



Anti-drug message cycle rally welcomed in Perambra

Next TV

Related Stories
 കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു

Jun 24, 2025 11:13 PM

കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു

സ്ഥാപനത്തിലെ മിഷ്യനുകള്‍, പണിതീര്‍ത്തുവെച്ച...

Read More >>
ജീവനെടുക്കുന്ന ബസ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ അധികൃതര്‍ രംഗത്ത്

Jun 24, 2025 08:14 PM

ജീവനെടുക്കുന്ന ബസ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ അധികൃതര്‍ രംഗത്ത്

ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയും അശ്രദ്ധയും ഒട്ടനവധി ജീവനുകള്‍...

Read More >>
നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം

Jun 24, 2025 07:02 PM

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം

ഉള്ള്യേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ...

Read More >>
ഗുഡ്സ് ഓട്ടോ ഇടിച്ചത് മൂന്ന് കാറുകളെയും ഒരു ബൈക്കിനെയും

Jun 24, 2025 06:59 PM

ഗുഡ്സ് ഓട്ടോ ഇടിച്ചത് മൂന്ന് കാറുകളെയും ഒരു ബൈക്കിനെയും

കൂത്താളിക്കടുത്ത് മൂരുകുത്തിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ്...

Read More >>
 കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

Jun 24, 2025 04:02 PM

കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീഴുകയും കൃഷിയിടങ്ങളിലും വന്‍...

Read More >>
കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Jun 24, 2025 02:12 PM

കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍...

Read More >>
Top Stories










News Roundup






Entertainment News





https://perambra.truevisionnews.com/