---
title: " വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍"
english_title: "Landslide in Mundakai, Wayanad again"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298350/landslide-in-mundakai-wayanad-again"
published_at: "2025-06-25T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b933454f21_dfss.JPG"
keywords: []
---

#  വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

> **Lead Summary:** **വയനാട് : **കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വെള്ളരിമലയിലാണ് ഉരുള്‍പൊട്ടിയത് എന്നാണ് സൂചന. പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴ ഉണ്ടായിരിന്നു.

## Article Content

**വയനാട് : **കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. വെള്ളരിമലയിലാണ് ഉരുള്‍പൊട്ടിയത് എന്നാണ് സൂചന. പ്രദേശത്ത് കഴിഞ്ഞ ദിവസം കനത്ത മഴ ഉണ്ടായിരിന്നു.

ബെയിലി പാലത്തിന് സമീപത്തെ പുഴയില്‍ വന്‍ കുത്തൊഴുക്ക്. പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. പുഴയിലൂടെ പാറ കല്ലുകളും കൂറ്റന്‍ മരങ്ങളുമാണ് ഒഴുകി വരുന്നത്. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298350/landslide-in-mundakai-wayanad-again)