---
title: "പാലേരിയില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരുക്ക്"
english_title: "Car crashes into tree in Paleri; four injured"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298363/car-crashes-into-tree-in-paleri-four-injured"
published_at: "2025-06-25T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685b957674dc4_carrrr.JPG"
keywords: []
---

# പാലേരിയില്‍ കാര്‍ മരത്തില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരുക്ക്

> **Lead Summary:** **പാലേരി : **കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കാര്‍ മരത്തിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍വശം ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. കോയമ്പത്തൂരില്‍ നിന്നും കുറ്റ്യാടിക്ക് വരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

## Article Content

**പാലേരി : **കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ കാര്‍ മരത്തിലിടിച്ച് നാല് പേര്‍ക്ക് പരുക്ക്. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് മുന്‍വശം ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. കോയമ്പത്തൂരില്‍ നിന്നും കുറ്റ്യാടിക്ക് വരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് കരുതുന്നു.

പ്രദേശത്ത് ഈ സമയം കനത്ത മഴ ഉണ്ടായിരുന്നു. റോഡിന്റെ വലത് വശത്തുള്ള പ്ലാവ് മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശികളായ റോയ് റോജ് (45), ഡ്രൈവര്‍ ചിന്ന ദുരൈ (55), ഉത്തരേന്ത്യന്‍ സ്വദേശികളായ തര്‍ബാജ് (27), സത്താര്‍ (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ സാരമായി പരുക്കേറ്റ തര്‍ബാജിനെയും, സത്താറിനെയും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും കാറിന്റെ പിന്‍സിറ്റ് യാത്രികരായിരുന്നു, ഇവര്‍ സീറ്റ് ബല്‍ട്ട് ധരിക്കാത്തതിനാലാണ് പരുക്ക് ഗുരുതമെന്ന് കരുതുന്നു. എല്ലാവരും കുറ്റ്യാടിയിലെ ഫൈനാന്‍സ് കമ്പനിയിലെ ജീവനക്കാരാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298363/car-crashes-into-tree-in-paleri-four-injured)