---
title: "ഡോ:ശ്യാമപ്രസാദ് മുഖര്‍ജിയെ അനുസ്മരിച്ചു"
english_title: "Dr. Shyama Prasad Mukherjee remembered"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298374/dr-shyama-prasad-mukherjee-remembered"
published_at: "2025-06-25T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ba254bfd50_cgfds.JPG"
keywords: []
---

# ഡോ:ശ്യാമപ്രസാദ് മുഖര്‍ജിയെ അനുസ്മരിച്ചു

> **Lead Summary:** **പേരാമ്പ്ര : **സ്വാതന്ത്ര്യസമര സേനാനിയും ജനസംഘം സ്ഥാപക നേതാവും ആയിരുന്ന ഡോക്ടര്‍ ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയെ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കെ.കെ രജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. 

## Article Content

**പേരാമ്പ്ര : **സ്വാതന്ത്ര്യസമര സേനാനിയും ജനസംഘം സ്ഥാപക നേതാവും ആയിരുന്ന ഡോക്ടര്‍ ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയെ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി കെ.കെ രജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. 

ഉജ്ജ്വല സ്വാതന്ത്ര്യ സമര സേനാനിയും ദേശസ്‌നേഹിയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി സ്വജീവിതം ജീവിതം സമര്‍പ്പിച്ച മഹാനാണ് ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജി എന്നും,ജമ്മു കാശ്മീരിലെ 370ആം വകുപ്പിനെതിരെ സമരം ചെയ്തു ജയിലില്‍ വാസം അനുഭവിക്കവെയാണ് അദ്ദേഹം മരണപ്പെട്ടതെന്നും, അദ്ദേഹത്തിന്റെ സ്വപ്നമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും,

കാശ്മീരിന്റെ പ്രത്യേക പദവി 370 വകുപ്പ് എടുത്തു കളഞ്ഞതോടു കൂടി ശ്യാം പ്രസാദ് മുഖര്‍ജിയുടെ സ്വപ്നം സഫലീകരിക്കപ്പെട്ടു എന്നും കെ.കെ രജീഷ് പറഞ്ഞു. ശ്രീകേഷ് കുട്ടോത്ത് അധ്യക്ഷത വഹിച്ചു .ടി പി ദാമോദരന്‍ നായര്‍, പൂളക്കൂല്‍ ബാബു, വി.പി ഭാസ്‌കരന്‍, വി കെ ഭാസ്‌ക്കരന്‍, പി.എം ഹരിഷ്, ഗിരിഷ് കുട്ടമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298374/dr-shyama-prasad-mukherjee-remembered)