---
title: " തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടി പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍"
english_title: "Perambra Civil Station struggles with stray dog ​​nuisance"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298383/perambra-civil-station-struggles-with-stray-dog-nuisance"
published_at: "2025-06-25T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bad1083387_NAYA.JPG"
keywords: []
---

#  തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടി പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. ഇവിടുത്തെ തെരുവുനായ ശല്യത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. ഇവിടുത്തെ തെരുവുനായ ശല്യത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുകയാണ്.

നിത്യേന നൂറുകണക്കിന് ആളുകള്‍ ഇടപഴകുന്ന നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ്, പൊതുമരാമത്ത് ഓഫീസ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഓഫീസ്, ഫുഡ് &സേഫ്റ്റി ഓഫീസ്, എക്‌സൈസ് ഓഫീസ് കൂടാതെ രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ മേഖലയിലുള്ളെ കരിയര്‍ ഗൈഡന്‍സ് സെന്ററും പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.

ഈ കെട്ടിടതില്‍ പല ആവശ്യങ്ങള്‍ക്കായി നിത്യേന നൂറുകണക്കിന് ജനങ്ങളാണ് കയറിയിറങ്ങാറുള്ളത്. കെട്ടിടത്തിനുള്ളിലും മുറ്റത്തും നിരനിരയായി കിടക്കുന്ന തെരുവ നായ്ക്കള്‍ കിടയിലൂടെ വേണം ഇവര്‍ക്ക് ഓഫീസില്‍ എത്താന്‍. അതിരാവിലെത്തുന്ന ജീവനക്കാര്‍ക്കും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

മുകള്‍ നിലകളിലും തെരുവാനായ്ക്കള്‍ കയറി മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതും ഏറെ പ്രയാസം ഉണ്ടാക്കുന്നു. സിഡിസി യില്‍ പരിശീലനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികളും വളരെ പ്രയാസം അനുഭവിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഭയ ചിത്തരായാണ് ജീവനക്കാരും വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും ഇവിടേക്ക് കടന്ന് വരുന്നത്.

തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാവണമെന്ന് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും പൊതുജനങ്ങളും ഒന്നടങ്കം പറയുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298383/perambra-civil-station-struggles-with-stray-dog-nuisance)