---
title: "ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം"
english_title: "Attempt to smuggle a tourist bus at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298554/attempt-to-smuggle-a-tourist-bus-at-perambra"
published_at: "2025-06-26T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cd0d0a2ecf_angko.JPG"
keywords: []
---

# ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന്‍ ശ്രമം

> **Lead Summary:** **പേരാമ്പ്ര : **ഷെഡില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് അര്‍ദ്ധരാത്രി കടത്തി കൊണ്ട് പോവാന്‍ ശ്രമം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ട കെഎല്‍ 52 ജി 2596 അല്‍ മനാമ ബസാണ് ഒരു സംഘം കടത്താന്‍ ശ്രമിച്ചത്.

## Article Content

**പേരാമ്പ്ര : **ഷെഡില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ് അര്‍ദ്ധരാത്രി കടത്തി കൊണ്ട് പോവാന്‍ ശ്രമം. നടുവണ്ണൂര്‍ ആഞ്ഞോളി മുക്കിലെ ഷെഡില്‍ നിര്‍ത്തിയിട്ട കെഎല്‍ 52 ജി 2596 അല്‍ മനാമ ബസാണ് ഒരു സംഘം കടത്താന്‍ ശ്രമിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ബസുമായി കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ ഡീസല്‍ അടിക്കാന്‍ എത്തി ഡീസല്‍ അടിച്ചശേഷം സംഘം പണം നല്‍കാതെ ബസ് പേരാമ്പ്ര ഭാഗത്തേക്ക് ഓടിച്ചു കൊണ്ടു പോകുകയായിരുന്നു.

ഇവരെ പിന്തുടര്‍ന്ന് പേരാമ്പ്ര കൈതക്കല്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പമ്പുടമ നിയാസിനെ വിവരമറിയിക്കുകയായിരുന്നു.പൊലീസ് എത്തുമ്പോഴേക്കും ഇവര്‍ ഓടി രക്ഷപ്പെട്ടു. കാവുന്തറ സ്വദേശികള്‍ ആണ് സംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് ലഭിച്ച വിവരം.

ബസ് മൈസൂരിലേക്ക് കടത്താനുള്ള ശ്രമമാണെന്നാണ് കരുതുന്നത്. ബസ് മോഷണം നടത്തിയതാണോ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും പൊലീസ് അന്വേഷണത്തിലേ വ്യക്തമാവൂ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298554/attempt-to-smuggle-a-tourist-bus-at-perambra)