---
title: "ഉന്നത വിജയിയെ അനുമോദിച്ചു"
english_title: "Congratulations to the top winner at naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298608/congratulations-to-the-top-winner-at-naduvannur"
published_at: "2025-06-26T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cfb669a9d0_naduvannur.JPG"
keywords: []
---

# ഉന്നത വിജയിയെ അനുമോദിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **** **പ്രവാസിലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരം. നീറ്റ് പരീക്ഷയില്‍ 550 മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയ കരുമ്പാ പൊയിലിലെ കിഴക്കേ കുനി സത്താറിന്റെ മകള്‍ ആയിഷ ഷാമിയക്കാണ് പ്രവാസിലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കിയത്.

## Article Content

**നടുവണ്ണൂര്‍: **** **പ്രവാസിലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹാദരം. നീറ്റ് പരീക്ഷയില്‍ 550 മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയ കരുമ്പാ പൊയിലിലെ കിഴക്കേ കുനി സത്താറിന്റെ മകള്‍ ആയിഷ ഷാമിയക്കാണ് പ്രവാസിലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കിയത്.

ജില്ലാ സെക്രട്ടറി കെ.ടി.കെ.റഷീദ് ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ ബഷീര്‍ കുന്നുമ്മല്‍, മുഹമ്മദലി മാമ്പൊയില്‍, കാദര്‍ മേക്കോത്ത്, പഷാഫി നിടൂളി, എം.ഇമ്പിച്ച്യാലി, മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298608/congratulations-to-the-top-winner-at-naduvannur)