---
title: "കെ-ടെറ്റ് വിജയിക്കാനുള്ള മാര്‍ക്ക് 50 ശതമാനം ആക്കണം; യൂത്ത് ഫ്രണ്ട് (എം) "
english_title: "K-Tet marks 50% for success; Youth Front (M) perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29864/k-tet-marks-50-for-success-youth-front-m-perambra"
published_at: "2022-03-05T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62230db65383d_0000 WATERMARK.jpg"
keywords: []
---

# കെ-ടെറ്റ് വിജയിക്കാനുള്ള മാര്‍ക്ക് 50 ശതമാനം ആക്കണം; യൂത്ത് ഫ്രണ്ട് (എം) 

> **Lead Summary:** **പേരാമ്പ്ര :** കെ-ടെറ്റ് വിജയിക്കാനുള്ള മാര്‍ക്ക് 50 ശതമാനം ആക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ആവശ്യപ്പെട്ടു. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) വിജയിക്കാനുള്ള മാര്‍ക്ക് 50% ആക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. സനീഷ് നിവേദനം നല്‍കി.

## Article Content

**പേരാമ്പ്ര :** കെ-ടെറ്റ് വിജയിക്കാനുള്ള മാര്‍ക്ക് 50 ശതമാനം ആക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) ആവശ്യപ്പെട്ടു. കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) വിജയിക്കാനുള്ള മാര്‍ക്ക് 50% ആക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന് യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി. സനീഷ് നിവേദനം നല്‍കി.

പരീക്ഷയെഴുതുന്ന പലരും വളരെ ചെറിയ മാര്‍ക്കില്‍ ആണ് പരാജയപ്പെടുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. നാരായണന്‍, സുരേന്ദ്രന്‍ പാലേരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29864/k-tet-marks-50-for-success-youth-front-m-perambra)