---
title: "പി.സി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം "
english_title: "P.C. Kunjikannan Memorial at "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298653/pc-kunjikannan-memorial-at"
published_at: "2025-06-26T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d1c3063a89_kunjikkannan.jpg"
keywords: []
---

# പി.സി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം 

> **Lead Summary:** **പന്തിരിക്കര**: പി.സി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. പട്ടാണിപ്പാറയില്‍ വെച്ച് നടന്ന അനുസ്മരണ പരിപാടി സിപിഐഎം പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പന്തിരിക്കര**: പി.സി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. പട്ടാണിപ്പാറയില്‍ വെച്ച് നടന്ന അനുസ്മരണ പരിപാടി സിപിഐഎം പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.വി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു.

പന്തിരിക്കര മേഖലയിലും ചങ്ങരോത്ത് പഞ്ചായത്തിലും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന യഥാര്‍ത്ഥ കമ്യൂണിസ്റ്റ് നേതാവായിരുന്നു പി.സി കുഞ്ഞിക്കണ്ണന്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനപ്രതിനിധി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോക്കല്‍ സെക്രട്ടറി എ.കെ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം പി.എം കുമാരന്‍ പതാക ഉയര്‍ത്തി. ലോക്കല്‍ കമ്മിറ്റി അംഗം എ.സി ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയാ കമ്മറ്റി അംഗങ്ങളായ ഉണ്ണി വേങ്ങേരി, പി.എസ് പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298653/pc-kunjikannan-memorial-at)