---
title: "വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ കുട്ടികളുടെ മാഗസിന്‍ പ്രകാശനം ചെയ്തു"
english_title: "Children's magazine prepared by Vidyarangam Kala Sahitya Vedi released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298663/childrens-magazine-prepared-by-vidyarangam-kala-sahitya-vedi-released"
published_at: "2025-06-26T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d2360347db_jwala.jpg"
keywords: []
---

# വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ കുട്ടികളുടെ മാഗസിന്‍ പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു. വി.എം. അഷറഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളുടെ മാഗസിന്‍ ' ജ്വാല ' പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്‍.പി. വിധു പ്രകാശനം ചെയ്തു. പ്രധാനധ്യാപകന്‍ പി.പി. മധു അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എയുപി സ്‌കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം ചെയ്തു. വി.എം. അഷറഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളുടെ മാഗസിന്‍ ' ജ്വാല ' പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്‍.പി. വിധു പ്രകാശനം ചെയ്തു. പ്രധാനധ്യാപകന്‍ പി.പി. മധു അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ്  വി.എം. മനേഷ്, എസ്ആര്‍ജി കണ്‍വീനര്‍ എം.സി.സ്മിത, സി.പി.എ. അസീസ്, സൂര്യ സുരേഷ്, ദേവനാഥ് , ടി.ആര്‍. സത്യന്‍, ഇ. ഷാഹി തുടങ്ങിയവര്‍ സംസാരിച്ചു. കഥ, കവിത, ആസ്വാദനക്കുറിപ്പ്, യാത്ര വിവരണം തുടങ്ങി കുട്ടികളുടെ സൃഷ്ടികളാണ് മാഗസിന്റെ ഉള്ളടക്കം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298663/childrens-magazine-prepared-by-vidyarangam-kala-sahitya-vedi-released)