---
title: "ഉന്നത വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവ്"
english_title: "Block Panchayat felicitates top achievers permbra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298667/block-panchayat-felicitates-top-achievers-permbra"
published_at: "2025-06-26T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d292842c5f_Block.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്തിന്റെ ആദരവ്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സി പേരാമ്പ്രയും സംയുക്തമായി എല്‍എസ്എസ്, യുഎസ്എസ് എന്‍എംഎംഎസ് ജേതാക്കള്‍ക്ക് അനുമോദനവും2 മില്യണ്‍ പ്ലഡ്ജ് ബ്ലോക്ക് തല ഉല്‍ഘാടനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബിആര്‍സി പേരാമ്പ്രയും സംയുക്തമായി എല്‍എസ്എസ്, യുഎസ്എസ് എന്‍എംഎംഎസ് ജേതാക്കള്‍ക്ക് അനുമോദനവും2 മില്യണ്‍ പ്ലഡ്ജ് ബ്ലോക്ക് തല ഉല്‍ഘാടനവും സംഘടിപ്പിച്ചു.

വി.വി. ദക്ഷിണാമൂര്‍ത്തി ഹാളില്‍ വെച്ച നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു നിര്‍വ്വഹിച്ചു. ബ്ലോക്ക് വികസന സമിതി ചെയര്‍പേഴ്‌സണ്‍ കെ. സജീവന്‍ അധ്യക്ഷത വഹിച്ചു.

നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ദീപ്നിയ മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡണ്ട് എന്‍.പി. ബാബു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടര്‍ന്ന് എല്‍എസ്എസ്, യുഎസ്എസ് എന്‍എംഎംഎസ് ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ്, ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത, പഞ്ചായത്തംഗങ്ങളായ കെ.കെ.വിനോദന്‍, പി.ടി അഷറഫ്, പ്രഭാശങ്കര്‍. ഗിരിജശശി, എഇഒ കെ.വി പ്രമോദ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ബിപിഒ കെ.ഷാജിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബ്ലോക് പഞ്ചായത്ത് അംഗം കെ.കെ ലിസി നന്ദിയും പറഞ്ഞു. ബിആര്‍സി യുടെ നേതൃത്വത്തില്‍ സൂബാ നൃത്തവുംഅവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298667/block-panchayat-felicitates-top-achievers-permbra)