---
title: "ലഹരി വിപത്തിനെതിരെ 2 മില്ല്യന്‍ പ്രതിജ്ഞയില്‍ അണിചേര്‍ന്ന് പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളും "
english_title: "Perambra West AUP School joins in 2 million pledge against drug menace"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298673/perambra-west-aup-school-joins-in-2-million-pledge-against-drug-menace"
published_at: "2025-06-26T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d2cbab733f_ali.jpg"
keywords: []
---

# ലഹരി വിപത്തിനെതിരെ 2 മില്ല്യന്‍ പ്രതിജ്ഞയില്‍ അണിചേര്‍ന്ന് പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളും 

> **Lead Summary:** **പേരാമ്പ്ര :** ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട 'ലഹരി വിപത്തിനെതിരെ 2 മില്ല്യന്‍ പ്രതിജ്ഞ'യില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളും അണിചേര്‍ന്നു.

## Article Content

**പേരാമ്പ്ര :** ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട 'ലഹരി വിപത്തിനെതിരെ 2 മില്ല്യന്‍ പ്രതിജ്ഞ'യില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളും അണിചേര്‍ന്നു.

രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്‌പെഷ്യല്‍ സ്‌കൂള്‍ അസംബ്ലി പെരുവെണ്ണാമൂഴി പൊലീസ് ഓഫീസര്‍ പ്രകാശ് ചാക്കോ ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപിക ശ്രീജ എസ് ചെറിയാല അധ്യക്ഷത വഹിച്ചു. ബെന്നി സേവ്യര്‍ ലഹരിവിരുദ്ധ ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഇ.ടി ശ്രീനിവാസന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദ് അന്‍വര്‍ ലഹരി വിരുദ്ധ സന്ദേശം അവതരിപ്പിച്ചു. എംപിടിഎ പ്രസിഡണ്ട് ഷബ്‌ന റഷീദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.സി ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.

സര്‍ക്കാര്‍ നിര്‍ദേശാനുസരണം മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ വീഡിയോ സന്ദേശം ഡിജിറ്റല്‍ ക്ലാസ്മുറികളില്‍ പ്രദര്‍ശിപ്പിക്കുകയും വിദ്യാര്‍ത്ഥികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഉച്ചക്ക് ശേഷം ലഹരി വിരുദ്ധ പ്ലക്കാര്‍ഡുകളുമേന്തി വിദ്യാര്‍ത്ഥികള്‍ നടത്തിയ സൈക്കിള്‍ റാലിയും കൂടാതെ ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മ്മാണവും സൂംബ നൃത്തവും വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമേകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298673/perambra-west-aup-school-joins-in-2-million-pledge-against-drug-menace)