---
title: " സി.കെ. അച്ചുതന്‍ അനുസ്മരണം"
english_title: "C.K. Achuthan Memorial at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298830/ck-achuthan-memorial-at-kayanna"
published_at: "2025-06-27T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e4e4703247_achuthan.jpg"
keywords: []
---

#  സി.കെ. അച്ചുതന്‍ അനുസ്മരണം

> **Lead Summary:** **കായണ്ണബസാര്‍: **വൃന്ദാവനം എയുപി സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്ന സി.കെ. അച്ചുതന്റെ 9-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.

## Article Content

**കായണ്ണബസാര്‍: **വൃന്ദാവനം എയുപി സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്ന സി.കെ. അച്ചുതന്റെ 9-ാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.

ദീര്‍ഘകാലം കായണ്ണ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ട്രഷറര്‍, സര്‍വ്വീസ് ബാങ്ക് ഡയറക്ടര്‍, പില്‍ക്കാലം സിപിഐ എംല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ വസതിയില്‍ കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ അനുസ്മരണവും നടത്തി. ശശിധരന്‍ മങ്ങര, ചന്ദ്രശേഖരന്‍ മങ്ങര, സായി പ്രകാശ്, വിജയലക്ഷ്മി വിനീതന്‍, വിനീത തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298830/ck-achuthan-memorial-at-kayanna)