---
title: "പേരാമ്പ്രയിലെ അനാശാസ്യം മുഴുവനായും തടയുക; എന്‍എംസി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി"
english_title: "Stop all immorality in Perambra; NMC Perambra Block Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298868/stop-all-immorality-in-perambra-nmc-perambra-block-committee"
published_at: "2025-06-27T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e6a43ab2f3_pera.jpg"
keywords: []
---

# പേരാമ്പ്രയിലെ അനാശാസ്യം മുഴുവനായും തടയുക; എന്‍എംസി പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി

> **Lead Summary:** പേരാമ്പ്ര: ബസ് സ്റ്റാന്റിനടുത്ത് ആയുര്‍വേദ മസാജ് കേന്ദ്രത്തിന്റെ മറവില്‍ നടന്ന അനാശ്യാസ പ്രവര്‍ത്തനത്തിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ടവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് (എന്‍എംസി) പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

പേരാമ്പ്ര: ബസ് സ്റ്റാന്റിനടുത്ത് ആയുര്‍വേദ മസാജ് കേന്ദ്രത്തിന്റെ മറവില്‍ നടന്ന അനാശ്യാസ പ്രവര്‍ത്തനത്തിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ടവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് നാഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് (എന്‍എംസി) പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് സാവിത്രി ബാലന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന അധ്യക്ഷ അനിത കുന്നത്ത് ഉദ്ഘാടനം ചെയ്തു. അനാശ്യാസം മുഖംമൂടി ധരിച്ച് നയിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കും സമ്പൂര്‍ണമായ നിയന്ത്രണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ മുതിര്‍ന്ന നേതാവ് ടി.വി. മാധവി അമ്മ, സുനിത ബാബു കീഴരിയൂര്‍, ശ്രീലജ പുതിയേടത്ത്, രതി എണ്ണപിലാക്കൂല്‍, ഷീബ മനത്താനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298868/stop-all-immorality-in-perambra-nmc-perambra-block-committee)