---
title: "ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കണം; കെ. അജിത"
english_title: "Democratic rights and pluralism must be preserved; K. Ajitha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298878/democratic-rights-and-pluralism-must-be-preserved-k-ajitha"
published_at: "2025-06-27T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e739edbc6d_ajitha.jpg"
keywords: []
---

# ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കണം; കെ. അജിത

> **Lead Summary:** മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹ്യുമാനിറ്റീസ് ഫോറവും കോലായ വായന വേദിയും ചേര്‍ന്ന് അടിയന്തിരാവസ്ഥ നേരനുഭവങ്ങള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും സ്ത്രീവിമോചന പോരാളിയുമായ കെ. അജിത നിര്‍വ്വഹിച്ചു.

## Article Content

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹ്യുമാനിറ്റീസ് ഫോറവും കോലായ വായന വേദിയും ചേര്‍ന്ന് അടിയന്തിരാവസ്ഥ നേരനുഭവങ്ങള്‍ എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും സ്ത്രീവിമോചന പോരാളിയുമായ കെ. അജിത നിര്‍വ്വഹിച്ചു.

ജനാധിപത്യാവകാശങ്ങളും ബഹുസ്വരതയും ഭരണഘടന മൂല്യബോധവും കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പിടിഎ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷത വഹിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ കെ.വി. കുഞ്ഞിരാമന്‍ മുഖ്യഭാഷണം നടത്തി. ഭരണഘടനാ വകുപ്പുകള്‍ പലതും റദ്ദാക്കപ്പെട്ട അടിയന്തരവസ്ഥക്കാലം അദ്ദേഹം ഓര്‍ത്തെടുത്തു. രണ്ടാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ശ്രീനന്ദന അതിഥികളെ പരിചയപ്പെടുത്തി.

വിഎച്ച്എസ് ഇ പ്രിന്‍സിപ്പല്‍ ടി.കെ. പ്രമോദ് കുമാര്‍, വിഷ്ണുപ്രിയ, എ. സുബാഷ് കുമാര്‍, സി.വി സജിത്, വി. വിമോദ്, എം. സിനി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ഹാപ്പി സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ഡോ. ഇസ്മയില്‍ മരുതേരി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298878/democratic-rights-and-pluralism-must-be-preserved-k-ajitha)