---
title: " ജിയോ ലേണിംഗ് ലാബ് ഉദ്ഘാടനം"
english_title: "Geo Learning Lab inaugurationat cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298889/geo-learning-lab-inaugurationat-cheruvannur"
published_at: "2025-06-27T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e7d20b8c6b_JHGSLAB.JPG"
keywords: []
---

#  ജിയോ ലേണിംഗ് ലാബ് ഉദ്ഘാടനം

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ എച്ച്എസില്‍ ജിയോ ലേണിംഗ് ലാബ് ഉദ്ഘാടനം സംഘടിപ്പിച്ചു.സമഗ്രശിക്ഷാ കേരളം യുപിക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അധികം പ്രയാസം നേരിടുന്ന ഭൂമിശാസ്ത്ര സൗരയൂഥ ആശയങ്ങളില്‍ ശരിയായ അറിവ് നിര്‍മ്മിക്കപ്പെടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും, ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കുന്നതിനും വേണ്ടിയാണ് ജിയോ ലേണിംഗ് ലാബ് ചെറുവണ്ണൂര്‍ എച്ച്എസില്‍ ആരംഭിച്ചത്.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ എച്ച്എസില്‍ ജിയോ ലേണിംഗ് ലാബ് ഉദ്ഘാടനം സംഘടിപ്പിച്ചു.സമഗ്രശിക്ഷാ കേരളം യുപിക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അധികം പ്രയാസം നേരിടുന്ന ഭൂമിശാസ്ത്ര സൗരയൂഥ ആശയങ്ങളില്‍ ശരിയായ അറിവ് നിര്‍മ്മിക്കപ്പെടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും, ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവര്‍ത്തനാധിഷ്ഠിതവും ആക്കുന്നതിനും വേണ്ടിയാണ് ജിയോ ലേണിംഗ് ലാബ് ചെറുവണ്ണൂര്‍ എച്ച്എസില്‍ ആരംഭിച്ചത്.

സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റര്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കിം ജിയോ ലേണിംഗ് ലാബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രധാന അധ്യാപകന്‍ എന്‍.കെ ഷൈബു അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റര്‍ കെ.ഷാജിമ, ട്രെയ്‌നര്‍മാരായ എം. ലിമേഷ് , ടി.കെ നൗഷാദ് എന്നിവര്‍ സംസാരിച്ചു. അശോകന്‍ നാഗം പുതുക്കുടി ക്ലബ്ബ് കണ്‍വീനര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രജീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298889/geo-learning-lab-inaugurationat-cheruvannur)