---
title: "പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ച് കൈരളി വിടിസി"
english_title: "Kairali VTC organizes poster making competition and anti-drug pledge at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298934/kairali-vtc-organizes-poster-making-competition-and-anti-drug-pledge-at-perambra"
published_at: "2025-06-27T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685eade92e0fd_kairali.jpg"
keywords: []
---

# പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ച് കൈരളി വിടിസി

> **Lead Summary:** പേരാമ്പ്ര : 28 വര്‍ഷങ്ങളായി പേരാമ്പ്രയില്‍ തൊഴില്‍ വിദ്യാഭ്യാസ രംഗത്ത് മികവിന്റെ മുദ്ര പതിപ്പിച്ച പേരാമ്പ്ര കൈരളി വി.ടി.സി അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : 28 വര്‍ഷങ്ങളായി പേരാമ്പ്രയില്‍ തൊഴില്‍ വിദ്യാഭ്യാസ രംഗത്ത് മികവിന്റെ മുദ്ര പതിപ്പിച്ച പേരാമ്പ്ര കൈരളി വി.ടി.സി അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ നിര്‍മ്മാണ മത്സരവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ആദിത്യ ഡി എംഎല്‍ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ വിവിധ തരത്തിലുള്ള പോസ്റ്ററുകള്‍ നിര്‍മ്മിച്ച് മത്സരം മികവുറ്റതാക്കി. കെ. പ്രസീത, സ്വാലിഹ, കെ.പി പൊന്നിഷ, അഖില തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മികച്ച പരിശീലനത്തോടെ തൊഴില്‍ ചെയ്യാനുള്ള പ്രാപ്തി നേടാന്‍ കൈരളി വിടിസിയില്‍ നിന്നും സാധിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298934/kairali-vtc-organizes-poster-making-competition-and-anti-drug-pledge-at-perambra)