---
title: "ലഹരിക്കെതിരെ 2 മില്യണ്‍ പ്രതിജ്ഞയില്‍ അണിചേര്‍ന്ന് വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളും"
english_title: "Vengapatta Govt. High School also joins in the 2 million pledge against drug abuse"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298999/vengapatta-govt-high-school-also-joins-in-the-2-million-pledge-against-drug-abuse"
published_at: "2025-06-28T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f79dfc3e95_lahari.JPG"
keywords: []
---

# ലഹരിക്കെതിരെ 2 മില്യണ്‍ പ്രതിജ്ഞയില്‍ അണിചേര്‍ന്ന് വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളും

> **Lead Summary:** **പേരാമ്പ്ര: **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട 2 മില്യണ്‍ പ്രതിജ്ഞയില്‍ വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളും അണിചേര്‍ന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്‌ലാഷ് മോബ്, ലഹരി വിരുദ്ധ നാടകം, ഉപന്യാസ മത്സരം, എന്നിവയോടൊപ്പം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ലഹരി വിരുദ്ധ ക്ലാസ് നല്‍കി.

## Article Content

**പേരാമ്പ്ര: **ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട 2 മില്യണ്‍ പ്രതിജ്ഞയില്‍ വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളും അണിചേര്‍ന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഫ്‌ലാഷ് മോബ്, ലഹരി വിരുദ്ധ നാടകം, ഉപന്യാസ മത്സരം, എന്നിവയോടൊപ്പം ജീവിതമാണ് ലഹരി എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് ലഹരി വിരുദ്ധ ക്ലാസ് നല്‍കി.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.സി. രഘുനാഥ് ക്ലാസ് നയിച്ചു. വിവിധ പരിപാടികളില്‍ സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.എ. സെലീന, സ്റ്റാഫ് സെക്രട്ടറി പി.ഡി. ജയന്‍, പിടിഎ പ്രസിഡണ്ട് പി. സന്തോഷ്, എസ്എംസി ചെയര്‍മാന്‍ എം. രജീഷ്, എംപിടിഎ പ്രസിഡണ്ട് സബിത സുരേഷ്, കെ.ടി. വിജിത്ത്, കൗണ്‍സിലര്‍ സില്‍ജി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298999/vengapatta-govt-high-school-also-joins-in-the-2-million-pledge-against-drug-abuse)