---
title: " അര്‍ഥ് ജനറല്‍ ബോഡി യോഗം"
english_title: "Earth General Body Meeting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299022/earth-general-body-meeting-at-perambra"
published_at: "2025-06-28T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f8b6c80664_YOGHAM.JPG"
keywords: []
---

#  അര്‍ഥ് ജനറല്‍ ബോഡി യോഗം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനധ്യാപകരുടെ കൂട്ടായ്മയായ അര്‍ഥ് പേരാമ്പ്രയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. പരിപാടി രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനധ്യാപകരുടെ കൂട്ടായ്മയായ അര്‍ഥ് പേരാമ്പ്രയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. പരിപാടി രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു.

ടി. മാലതി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നാടക ഗാനരചനക്ക് സംസ്ഥാന അവാര്‍ഡു നേടിയ രമേശ് കാവില്‍ സ്വന്തമായി കഥ, കവിത പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അര്‍ഥ് അംഗങ്ങളായ വി.കെ.ബാലകൃഷ്ണന്‍, ടി. മാലതി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. എം.സുഭാഷ്, വി.കെ.രമേശന്‍, ഒ.എം.രാജന്‍, പി.ടി.വത്സല, പി.രസിത, ഐതോമസ്, വി.കെ.ബാലകൃഷ്ണന്‍, കെ.പി.ഭാസ്‌കരന്‍ ,സി.രഞ്ജിനി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299022/earth-general-body-meeting-at-perambra)