---
title: " ജീവിതമാണ് ലഹരി നാടകം ശ്രദ്ധേയമായി"
english_title: "Life is a drug drama that is notable at velliyor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299032/life-is-a-drug-drama-that-is-notable-at-velliyor"
published_at: "2025-06-28T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f8ed14e6e7_sal.jpg"
keywords: []
---

#  ജീവിതമാണ് ലഹരി നാടകം ശ്രദ്ധേയമായി

> **Lead Summary:** **വെള്ളിയൂര്‍:** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ജനകീയ വായനശാല വെള്ളിയൂര്‍ ബാലവേദി ഒരുക്കിയ ജീവിതമാണ് ലഹരി എന്ന നാടകം ശ്രദ്ധേയമായി. സമൂഹത്തെ ഒന്നടങ്കം കാര്‍ന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ബാലവേദിയാണ് നാടകമൊരുക്കിയത്.

## Article Content

**വെള്ളിയൂര്‍:** അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ജനകീയ വായനശാല വെള്ളിയൂര്‍ ബാലവേദി ഒരുക്കിയ ജീവിതമാണ് ലഹരി എന്ന നാടകം ശ്രദ്ധേയമായി. സമൂഹത്തെ ഒന്നടങ്കം കാര്‍ന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ബാലവേദിയാണ് നാടകമൊരുക്കിയത്.

ലഹരി വിപത്തിനെ എങ്ങനെ നേരിടണമെന്നും, ഒരോ കുടുംബങ്ങളിലും ലഹരിക്കെതിരെ കര്‍ശന തീരുമാനങ്ങള്‍ എടുക്കേണ്ടതിനെ കുറിച്ചും നാടകം പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തുന്നു. നാടിന്റെ സമാധാനവും കുടുംബ ഭദ്രതയും തകര്‍ക്കപ്പെടുന്ന ലഹരിക്കെതിരെ ജനമനസാക്ഷി ശക്തമായി പ്രതികരിക്കണമെന്നും നാടകം ഓര്‍മ്മപ്പെടുത്തുന്നു.

പ്രകാശന്‍ വെള്ളിയൂരാണ് നാടകത്തിന്റെ രചനയും, സംവിധാനവും നിര്‍വ്വഹിച്ചത്. എം.കെ ഇഷ സൈന്‍, ആയിഷ ലഹന്‍, അയാന ജസ, റഷ മെഹ്റിന്‍, ഹാമിസ്, മുഹമ്മദ് മെഹര്‍, സൈന്‍ എന്നിവരാണ് നാടകത്തിലെ അഭിനേതാക്കള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299032/life-is-a-drug-drama-that-is-notable-at-velliyor)