---
title: "വായനാവാരാഘോഷവും ഉന്നത വിജയികളെ അനുമോദിക്കലും."
english_title: "Reading Week celebration and felicitation of top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299054/reading-week-celebration-and-felicitation-of-top-achievers"
published_at: "2025-06-28T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f9dc4cb648_panangad.JPG"
keywords: []
---

# വായനാവാരാഘോഷവും ഉന്നത വിജയികളെ അനുമോദിക്കലും.

> **Lead Summary:** **പേരാമ്പ്ര : **പനക്കാട് സാന്ദ്രിമ വായനശാല വായന വാരാഘോഷവും ഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു. പരിപാടി കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര : **പനക്കാട് സാന്ദ്രിമ വായനശാല വായന വാരാഘോഷവും ഉന്നത വിജയികളെ അനുമോദിക്കലും സംഘടിപ്പിച്ചു. പരിപാടി കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട്് ടി. പ്രമോദ് അധ്യക്ഷത വഹിച്ചു. ക്വിസ് മത്സരം ,എല്‍എസ്എസ്, യുഎസ്എസ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം വിദ്യാര്‍ത്ഥികളെയും, യുവ എഴുത്തുകാരന്‍ ദിലീപ് പയ്യോര്‍മലയെയും, ഓള്‍ കേരള പ്രിസണ്‍ മീറ്റില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ടി.പ്രമോദിനെയും ചടങ്ങില്‍ ആദരിച്ചു.

പി. എം രാമദാസ്, സി. കെ അജിത്കുമാര്‍, പി. കെ ദിനേശന്‍, എം. ടി വിജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി പി. സി ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി രാധാകൃഷ്ണന്‍ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299054/reading-week-celebration-and-felicitation-of-top-achievers)