തിരുവനന്തപുരം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ അസറ്റ് പേരാമ്പ്രയുമായി ചേര്‍ന്ന് ലഹരി വ്യാപനത്തിനെതിരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ഡ്രീംസ് (ഡ്രഗ് റെസിസ്റ്റന്‍സ് എജുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് മിഷന്‍ ഫോര്‍ സൊസൈറ്റി ) എന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ സംസ്ഥാനതല സംസ്ഥാന ഉദ്ഘാടനവും പദ്ധതി ഫലപ്രഖ്യാപനവും സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കൊപ്പം സാംസ്‌കാരിക പാഠങ്ങള്‍ കൂടി പകര്‍ന്നു കൊടുക്കണമെന്നും ഒരു വിദ്യാര്‍ത്ഥി ഏറ്റവും കൂടുതല്‍ സമയം വിനിയോഗിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നു തന്നെയാണ് ലഹരിക്കും അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

അസറ്റ് ചെയര്‍മാന്‍ സി.എച്ച്.ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ലഹരി വ്യാപനം തടയുന്നതില്‍ അധികാരികള്‍ ജാഗ്രത കാണിക്കണമെന്നും വരും നാളിലെ തലമുറയെ ഇത്തരം അധാര്‍മ്മികത പ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഡ്രീംസ് പോലെയുള്ള പദ്ധതികള്‍ക്ക് സമൂഹം നല്ല പിന്തുണ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, മുന്‍ കേരള ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ്, റിട്ട.ലെഫ്റ്റനന്റ് ജനറല്‍ ചെറിഷ് മാത്സണ്‍തുടങ്ങിയവര്‍ മുഖ്യ പ്രഭാഷണം നടത്തി. പദ്ധതിയുടെ ഭാഗമായി വിവിധ തലങ്ങളിലെ വിദഗ്ദരായ ആളുകളെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ പാരന്റല്‍ ഗൈഡ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും, ജീവിത വഴികള്‍ എന്ന പുസ്തകം വി.ഡി സതീശനും മൊഡ്യൂള്‍ ഫോര്‍ പാരന്റല്‍ ട്രൈനിംഗ് സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വിയും ലഹരിവിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്റര്‍ ജിജി തോംസണ്‍ ഐ.എ.എസും പ്രകാശനം ചെയ്തു.കെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലൂര്‍ മുഹമ്മദലി പ്രൊജക്ട് അവതരണവും അസറ്റ് അക്കാദമിക് ഡയരക്ടര്‍ ടി.സലീ പ്രവര്‍ത്തന കലണ്ടറും അവതരിപ്പിച്ചു.
രമ്യ രോഷ്‌നി ഐപിഎസ്, പി.ടി.അരുണ്‍ ഐപിഒസ് ,ഡ്രീംസ് കോര്‍ സമിതി അംഗങ്ങളായ സിദ്ദീഖ് പാറക്കോട് കെ.എം നസീര്‍, പി.കെ അസീസ്, മജീദ് കാടേങ്ങല്‍, പി.കെ.എം ഷഹീദ്, ബിന്നി സാഹിതി, ഡോ പി.കെ റഹീമുദ്ധീന്‍, ഡോ.ആര്‍ രാഹുല്‍, എസ്.പി.കുഞ്ഞമ്മദ്, പി.ടി.എം ഷറഫുന്നീസ, സാജിദ, ഡ്രീസ് കോര്‍ഡിനേറ്റര്‍മാരായ നിസാം കാരശ്ശേരി, ജിയാസ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.ടി യു സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദുള്ള സ്വാഗതം പറഞ്ഞ ചടങ്ങിന് ഡ്രീംസ് കണ്‍വീനര്‍ എ.പി.അസീസ് നന്ദിയും പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍സംസ്ഥാന തലത്തില്‍ 100 പേര്‍ക്കും ജില്ലാ തലത്തില്‍ 1000 പേര്‍ക്കും വിദഗ്ദ്ധ പരിശീലനം നല്‍കി റിസോഴ്സ് ഗ്രൂപ്പുകള്‍ രൂപീകരിക്കും.ഇതിനു വേണ്ടി പ്രത്യേക ശില്‍പശാലകള്‍ നടത്തി മൊഡ്യൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട്.കൂടാതെ ജില്ലാ - ഉപജില്ലാ തലങ്ങളില്‍ സവിശേഷ പരിപാടികളും സംഘടിപ്പിക്കും.
സംസ്ഥാന ത്തുടനീളം ഡ്രീംസ് ക്ലബ്ബുകള്‍ രൂപീകരിക്കും. ബിഹേവിയര്‍ വാക്സിന്‍, ആള്‍ട്ടര്‍നേറ്റീവ് ഗെയിം എന്നീ പുതുവഴികള്‍ നടപ്പിലാക്കും. സംസ്ഥാനതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് സമ്മാനങ്ങള്‍ നല്‍കുകയും,ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന കലാ രൂപങ്ങള്‍, സാഹിത്യ പരിപാടികള്‍ എന്നിവയും ഒപ്പം ബ്രോഷറുകള്‍, പുസ്തകങ്ങള്‍, പോസ്റ്ററുകള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയും ചെയ്യും . കുട്ടികളുടെ പാര്‍ലമെന്റ്. സെമിനാറുകള്‍ തുടങ്ങിയവയും ഫെബ്രുവരി അവസാനം ഗ്രാന്‍ഡ് ഫിനാലെയും റിസോഴ്സ് ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുന്നതാണ്.
DEEMS project submitted to Kerala