---
title: "മലയോര ഹൈവെ അപാകതകള്‍ പരിഹരിച്ചു പ്രവൃത്തി പൂര്‍ത്തികരിക്കുക"
english_title: "Complete the work by fixing the defects on the hilly highway at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299086/complete-the-work-by-fixing-the-defects-on-the-hilly-highway-at-chakkittapara"
published_at: "2025-06-28T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fbd1cd1e7d_chakkittapsaada.JPG"
keywords: []
---

# മലയോര ഹൈവെ അപാകതകള്‍ പരിഹരിച്ചു പ്രവൃത്തി പൂര്‍ത്തികരിക്കുക

> **Lead Summary:** **ചക്കിട്ടപാറ: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചക്കിട്ടപാറ യൂനിറ്റ് അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ജനറല്‍ ബോഡി യോഗം ജനറല്‍ ടെലിഫിലീം സംവിധായകനും അവാര്‍ഡ് ജേതാവുമായജിന്റോ ടോമസ് ഉദ്ഘാടനം ചെയ്തു. പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചക്കിട്ടപാറ യൂനിറ്റ് അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു. ജനറല്‍ ബോഡി യോഗം ജനറല്‍ ടെലിഫിലീം സംവിധായകനും അവാര്‍ഡ് ജേതാവുമായജിന്റോ ടോമസ് ഉദ്ഘാടനം ചെയ്തു. പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു.

നിര്‍ദ്ദിഷ്ട പെരുവണ്ണാമൂഴി - ചെമ്പ്ര മലയോര ഹൈവേയുടെ നിര്‍മ്മാണത്തില്‍ ചക്കിട്ടപാറ അങ്ങാടിയില്‍ നിലനില്ക്കുന്ന അനിശ്ചിതാവസ്ഥക്ക് പരിഹാരം ഉണ്ടാക്കി ചക്കിട്ടപാറ അങ്ങാടിയില്‍ 12 മീറ്റര്‍ വീതിയില്‍ ഹൈവെ പണി പൂര്‍ത്തിയാക്കി ഗതാഗതപ്രശ്‌നം പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ ചക്കിട്ടപാറ യൂനിറ്റ് അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി യോഗം അധികൃതരോടാവശ്യപ്പെട്ടു.

തുടര്‍ന്ന് എസ്എസ്എല്‍സി, പ്ലസ്ടു, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.വി.രാഘവന്‍, ബ്ലോക്ക് സെക്രട്ടറി പി.രവീന്ദ്രന്‍ ,ഡി.ജോസഫ് , പി.എ.ജോര്‍ജ്, പി.എം.കോമളം, ശ്രീധരന്‍ പെരുവണ്ണാമൂഴി, പി.പി.സന്തോഷ് കുമാര്‍, തോമസ് ഫിലിപ്പ്, പി.എം.വേണുഗോപാലന്‍, എം ഡി വത്സ, വി.എല്‍ ലൂക്ക, കെ.കെ അശോകന്‍, സി.വിജയകുമാര്‍, വി.പി.മധു, അമ്യത സന്തോഷ്, മറിയാമ്മ മാത്യൂ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299086/complete-the-work-by-fixing-the-defects-on-the-hilly-highway-at-chakkittapara)