---
title: "വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ വിദ്യാര്‍ത്ഥിക്ക് തുണയായത് മരചില്ല"
english_title: "A tree branch helped a student who fell into a waterfall and was swept awayA at balusseri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299107/a-tree-branch-helped-a-student-who-fell-into-a-waterfall-and-was-swept-awaya-at-balusseri"
published_at: "2025-06-28T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fd0209e64b_maram.JPG"
keywords: []
---

# വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ വിദ്യാര്‍ത്ഥിക്ക് തുണയായത് മരചില്ല

> **Lead Summary:** **ബാലുശ്ശേരി: **വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ 11കാരനായ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കരിപ്പാറ മലയിലെ കരിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ എന്ന കുട്ടിയാണ് വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന് മരച്ചില്ലയില്‍ കുടുങ്ങിരക്ഷപ്പെട്ടത്.

## Article Content

**ബാലുശ്ശേരി: **വെള്ളച്ചാട്ടത്തില്‍ വീണ് ഒഴുകിപ്പോയ 11കാരനായ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. ബാലുശ്ശേരിക്ക് സമീപത്തുള്ള കരിപ്പാറ മലയിലെ കരിപ്പാറ വെള്ളച്ചാട്ടത്തില്‍ നിന്ന് 50 അടി താഴ്ചയിലേക്ക് വീണ് ഒഴുകിപ്പോയ മാസിന്‍ എന്ന കുട്ടിയാണ് വെള്ളത്തിലേക്ക് ചാഞ്ഞുനിന്ന് മരച്ചില്ലയില്‍ കുടുങ്ങിരക്ഷപ്പെട്ടത്.

മറ്റു കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷപെടുത്തിയത്.പൂനത്ത് നെല്ലിശ്ശേരി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മാസിന് മറ്റു നാല് കുട്ടികളും ശനിയാഴ്ച രാവിലെ മദ്രസയിലേക്ക് എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവധി ദിവസമായതിനാല്‍ കുട്ടികള്‍ക്ക് ഹരിപ്പാറ മലയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ പോവുകയായിരുന്നു.

വെള്ളക്കെട്ടില്‍ ഇറങ്ങുന്നതിനിടെ യാസീന്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആള്‍ത്താമസം കുറഞ്ഞ പ്രദേശമായതിനാല്‍ ഇവിടെ അപകട സാധ്യത കൂടുതലായിരുന്നുവെന്നും,കഴിഞ്ഞ ദിവസവും വെള്ള കെട്ടുകളിലേക്ക് ഇറങ്ങരുതെന്ന് കുട്ടികള്‍ക്ക് മഴക്കാല മുന്നറിയിപ്പ് നല്‍കിയതായും സ്‌കൂള്‍ അധ്യാപകന്‍ അന്‍വര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299107/a-tree-branch-helped-a-student-who-fell-into-a-waterfall-and-was-swept-awaya-at-balusseri)