---
title: " കാറ്റില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു"
english_title: "House damaged by tree falling in wind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299173/house-damaged-by-tree-falling-in-wind"
published_at: "2025-06-28T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860233a809e3_nasham.JPG"
keywords: []
---

#  കാറ്റില്‍ മരം വീണ് വീടിന് കേടുപാട് സംഭവിച്ചു

> **Lead Summary:** **ചക്കിട്ടപാറ: **ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീടിനു നാശനഷ്ടം. ചക്കിട്ടപാറ പഞ്ചായത്ത് 15-ാം വാര്‍ഡിലെ മുടിയന്‍ ചാലിലെ ചേരോലിക്കല്‍ സി.ജെ. ജോണിന്റെ വീടിനാണ് മരം വീണ് കേടുപാട് സംഭവിച്ചത്.

## Article Content

**ചക്കിട്ടപാറ: **ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീടിനു നാശനഷ്ടം. ചക്കിട്ടപാറ പഞ്ചായത്ത് 15-ാം വാര്‍ഡിലെ മുടിയന്‍ ചാലിലെ ചേരോലിക്കല്‍ സി.ജെ. ജോണിന്റെ വീടിനാണ് മരം വീണ് കേടുപാട് സംഭവിച്ചത്.

കോണ്‍ക്രീറ്റിനു മുകളില്‍ സ്ഥാപിച്ച ലോഹ ഷീറ്റ് മേല്‍കൂരയുടെ ഒരുഭാഗം ഭാഗികമായി തകര്‍ന്നു. പേരാമ്പ്ര വില്ലേജ് ഓഫീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299173/house-damaged-by-tree-falling-in-wind)