---
title: "ലഹരിക്കെതിരെ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി മഹിളാ കോണ്‍ഗ്രസ്"
english_title: "Mahila Congress holds march to police station against drug abuse"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299327/mahila-congress-holds-march-to-police-station-against-drug-abuse"
published_at: "2025-06-29T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68611b1006386_march.JPG"
keywords: []
---

# ലഹരിക്കെതിരെ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി മഹിളാ കോണ്‍ഗ്രസ്

> **Lead Summary:** **കുറ്റ്യാടി: **മഹിളാ കോണ്‍ഗ്രസ് നേതൃത്യത്തില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തി. കുറ്റ്യാടി രാസലഹരി കേസ് ക്രൈംബ്രാഞ്ച് എറ്റെടുക്കുക, കുറ്റ്യാടിയെ ലഹരിമാഫിയകളുടെകൈയ്യകളില്‍ നിന്ന് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതൃത്യത്തില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തിയത്.

## Article Content

**കുറ്റ്യാടി: **മഹിളാ കോണ്‍ഗ്രസ് നേതൃത്യത്തില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തി. കുറ്റ്യാടി രാസലഹരി കേസ് ക്രൈംബ്രാഞ്ച് എറ്റെടുക്കുക, കുറ്റ്യാടിയെ ലഹരിമാഫിയകളുടെകൈയ്യകളില്‍ നിന്ന് മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മഹിളാ കോണ്‍ഗ്രസ് നേതൃത്യത്തില്‍ കുറ്റ്യാടി പോലിസ് സ്റ്റേഷനലിലേക്ക് മാര്‍ച്ച് നടത്തിയത്.

കോണ്‍ഗ്രസ് ഓഫീസ്പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണിലൂടെ പാലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ് സ്റ്റേഷന്‍ ഗെയിറ്റില്‍വെച്ച് ബാരിക്കെഡ് വെച്ച്‌പോലിസ് മാര്‍ച്ച് തടഞ്ഞു.മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗയിറ്റില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയോത്ത്

മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ബ്ലോക്ക് മഹിളാ പ്രസിഡണ്ട് എ.ടി. ഗീത അധ്യഷത വഹിച്ചു. കെപിസിസി. എക്‌സി. അംഗം കെ.ടി.ജയിംസ്, മഹിള കോണ്‍ജില്ലാ വൈസ് പ്രസിഡണ്ട് ബാലമണി ,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ ശ്രീജേഷ് ഊരത്ത്, ജമാല്‍ കൊരങ്കോടന്‍, മൊയതു കോരങ്കോടന്‍, കെ.കെ നഫീസ, യു.വി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

മഹിളാ കോണ്‍ഗ്രസ് ഭാരവാഹികളായ കെ.ഷമീന, ലീബ സുനില്‍, കെ.പി. ശ്രീനിജ ,അനുഷ പ്രദീപ്, സജീഷ എടകുടി, ഒ.വനജ വി.പി.ഗീത, തായന ബാലമണി, സെറീന പുറ്റങ്കി , ബീന എലിയാറ, രഞ്ജിനി രാജഗോപാല്‍, ശാലിനി, ശ്രീജ തറവട്ടത്ത്, ലീല ആര്യങ്കാവില്‍, ബീനകുളങ്ങരത്ത് മുതലായവര്‍മാര്‍ച്ചിന് നേതൃത്വംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299327/mahila-congress-holds-march-to-police-station-against-drug-abuse)