---
title: "ലഹരിക്കെതിരെ നാടൊരുങ്ങി"
english_title: "The country is ready against drug addiction."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299386/the-country-is-ready-against-drug-addiction"
published_at: "2025-06-29T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686165123d9c1_LAHARI.JPG"
keywords: []
---

# ലഹരിക്കെതിരെ നാടൊരുങ്ങി

> **Lead Summary:** **പേരാമ്പ്ര:** കണ്ണിപ്പൊയില്‍ ജനകീയലൈബ്രറിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു. മാനിഷാദ എന്ന പേരില്‍ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയ പരിപാടി താലൂക്ക്‌ലൈബ്രറി കൗണ്‍സില്‍ അംഗം കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** കണ്ണിപ്പൊയില്‍ ജനകീയലൈബ്രറിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിച്ചു. മാനിഷാദ എന്ന പേരില്‍ വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയ പരിപാടി താലൂക്ക്‌ലൈബ്രറി കൗണ്‍സില്‍ അംഗം കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡണ്ട്് കെ. സി കരുണാകരന്‍അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബി.എന്‍ ഷൈനി ബോധവല്‍ക്കരണ ക്ലാസ് എടുത്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, ലൈബ്രറി ജോ:സെക്രട്ടറി കെ.കെ സുരേഷ്, വനിതാ വേദി കണ്‍വീനര്‍ സിസിലി, സാന്ദ്രിമ വായനശാല പ്രതിനിധി പി.എം.രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പി ബിജു കണ്‍വീനറും കെ.സി കരുണാകരന്‍ ചെയര്‍മാനുമായി 51 അംഗ ജാഗ്രത സമിതിക്ക് രൂപം നല്‍കി.

പ്രോഗ്രാം കണ്‍വീനര്‍ കെ.പി ബിജു സ്വാഗതം പറഞ്ഞ ചടങ്ങിന് ലൈബ്രറി സെക്രട്ടറി കെ.പി രഘുനാഥ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299386/the-country-is-ready-against-drug-addiction)