---
title: "അനുമോദനവും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു"
english_title: "Anumudhana and anti-drug class organized at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299403/anumudhana-and-anti-drug-class-organized-at-muliyangal"
published_at: "2025-06-29T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68617e1644232_class.jpg"
keywords: []
---

# അനുമോദനവും ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: നൊച്ചാട് മണ്ഡലം 168-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്ലസ്ടു, എസ്എസ് എല്‍സി, എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും, ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. വാളൂര്‍ ജിയുപി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: നൊച്ചാട് മണ്ഡലം 168-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്ലസ്ടു, എസ്എസ് എല്‍സി, എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും, ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. വാളൂര്‍ ജിയുപി സ്‌കൂളില്‍ വെച്ചു നടന്ന പരിപാടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.സി രഘുനാഥ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. കുഞ്ഞബ്ദുള്ള വാളൂര്‍, റഷീദ് ചെക്യാലത്ത്, എം.കെ ദിനേശന്‍, പി. മുനീര്‍, സീന മണക്കാട്ടില്‍, രഘുനാഥ് പുറ്റാട്, ടി.കെ അബ്ദുള്ള, ആര്‍. ഷഹീര്‍, മാധവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജന്‍ മണപ്പാട്ട് കുനി സ്വാഗതം പറഞ്ഞ ചടങ്ങിന് ടി.പി ഷാജുദ്ദീന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299403/anumudhana-and-anti-drug-class-organized-at-muliyangal)