---
title: "വിദ്യാരംഗം, ബാലസമാജം ഉദ്ഘാടനവും മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും"
english_title: "Vidyarangam, Balasamajam inauguration and master plan release at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299407/vidyarangam-balasamajam-inauguration-and-master-plan-release-at-perambra"
published_at: "2025-06-29T23:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6861856b8b271_av.jpg"
keywords: []
---

# വിദ്യാരംഗം, ബാലസമാജം ഉദ്ഘാടനവും മാസ്റ്റര്‍പ്ലാന്‍ പ്രകാശനവും

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും ബാലസമാജത്തിന്റെയും ഉദ്ഘാടനവും ഈ വര്‍ഷത്തെ സ്‌കൂള്‍ മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനവും സംഘടിപ്പിച്ചു. കെ.ടി ജോര്‍ജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് റസിന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യവേദിയുടെയും ബാലസമാജത്തിന്റെയും ഉദ്ഘാടനവും ഈ വര്‍ഷത്തെ സ്‌കൂള്‍ മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനവും സംഘടിപ്പിച്ചു. കെ.ടി ജോര്‍ജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുഹമ്മദ് റസിന്‍ അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപിക എ.കെ സുബൈദ, സെക്കന്റ് ലീഡര്‍ അലന്‍ ദേവ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ലീഡര്‍ ഹാദിമിഷാല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബാലസമാജം ജോയിന്റ് സെക്രട്ടറി ഐന മെഹജബിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി ഒരായിഴ്ച കാലം അനുസ്മരണ പ്രഭാഷണം, സാഹിത്യമരം തയ്യാറാക്കല്‍, വായനാ കാര്‍ഡ് തയ്യാറാക്കല്‍, ഹിന്ദി, ഇംഗ്ലീഷ് വായന മത്സരം, കഥകളി വിദ്യാലയം സന്ദര്‍ശനം, സ്‌കൂള്‍തല ക്വിസ്, രക്ഷിതാക്കള്‍ക്കുള്ള സാഹിത്യ ക്വിസ്, ഓര്‍മ്മയില്‍ എം.ടി വാസുദേവന്‍ നായര്‍, വായനാദിനം നൃത്തശില്പം, ലഹരി വിരുദ്ധ ദിന പരിപാടി തുടങ്ങിയവയും സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299407/vidyarangam-balasamajam-inauguration-and-master-plan-release-at-perambra)