---
title: "എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് "
english_title: "Youth Wing organizes executive camp "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299495/youth-wing-organizes-executive-camp"
published_at: "2025-06-30T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68622affb769c_hills.jpg"
keywords: []
---

# എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് 

> **Lead Summary:** പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി ദ്വിദിന എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പേരാമ്പ്ര യൂണിറ്റ് കമ്മിറ്റി ദ്വിദിന എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു.

'ഡെസ്പഗാര്‍' എന്ന പേരില്‍ വയനാട് ബാണാസുര ഹില്‍ വ്യൂ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ക്യാമ്പ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷംസുദ്ധീന്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഫിറാസ് കല്ലാട്ട് അധ്യക്ഷത വഹിച്ചു.

ശ്രീജിത്ത് മേപ്പയൂര്‍, തൗസിഫ് വടകര, ഒ.പി മുഹമ്മദ്, സലീം മണവയല്‍, നൗഫല്‍ ഫൈന്‍, സലീം മിലാസ്, നജീബ് അരീക്കല്‍, ഷൈജിത് എംബസി, ഷിബു പ്രഭ, അനസ് നോക്കിയ, ഷാഫി മിനു, മനു മിറാഷ്, മുനീര്‍ മെഹര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി സുജിത് ജയ സ്വാഗതവും ട്രഷറര്‍ നിസാര്‍ കിവി നന്ദിയും പറഞ്ഞു. വിവിധ സെഷനുകളില്‍ മുഹമ്മദ് കിംഗ്, ഷരീഫ് ചീക്കിലോട്, സാജിദ് ഊരാളത്ത്, ഭാസ്‌കരന്‍ അലങ്കാര്‍, അഹമ്മദ്‌കോയ, ബൈജു ആയടത്തില്‍, സന്ദീപ് കോരന്‍കണ്ടി, നൗഫല്‍ കെന്‍സ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

ക്യാമ്പ് അംഗങ്ങള്‍ പുറപ്പെടുന്ന വാഹനം പേരാമ്പ്രയില്‍ ബാബു കൈലാസ് ഫ്ളാഗ് ഓഫ് ചെയ്തു. വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡന്റ് ജലജ ചന്ദ്രന്‍, ഉഷ കുമാരി, സന്ദീപ് കോരന്‍കണ്ടി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299495/youth-wing-organizes-executive-camp)