---
title: "കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കണം; യുഡിഎഫ്"
english_title: "Kuttikkandi Mukku - Makkat road should be made suitable for traffic; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299510/kuttikkandi-mukku-makkat-road-should-be-made-suitable-for-traffic-udf"
published_at: "2025-06-30T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686235c6ea9eb_ROAD.jpg"
keywords: []
---

# കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കണം; യുഡിഎഫ്

> **Lead Summary:** **അരിക്കുളം: **അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**അരിക്കുളം: **അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലെ കുറ്റിക്കണ്ടി മുക്ക് - മക്കാട്ട് താഴെ റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് നാലാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

മുപ്പതോളം കുടുംബങ്ങള്‍ക്ക് എക ആശ്രയമായ ഈ റോഡ് മഴക്കാലമായാല്‍ കാല്‍നടയാത്രക്ക് പോലും പറ്റാത്ത സ്ഥിതിയാണ്. പല പ്രാവശ്യം പ്രദേശവാസികള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ജലമിഷന്‍ പദ്ധതിക്ക് വേണ്ടി റോഡ് കുഴിച്ചപ്പോള്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു അന്ന് ജനങ്ങളുടെ പ്രതിക്ഷേധത്തെ തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ റോഡ് സന്ദര്‍ശിച്ച് ഫണ്ട് വകയിരുത്തുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.

ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നല്‍കി.മാത്രമല്ല വാര്‍ഡിലെ കല്ലാത്തറ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിനും പരിഹരമായില്ല.

കണ്‍വെന്‍ഷന്‍ കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. ഇ.കെ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. കെ അഷ്‌റഫ്, കെ.എം അബ്ദുല്‍ സലാം, ലതേഷ് പുതിയെടുത്ത്, സി മോഹന്‍ ദാസ്, യൂസഫ് കുറ്റിക്കണ്ടി, അനസ് കാരയാട്, ഹാഷീം കാവില്‍, റാഷിദ് കേളോത്ത്, അന്‍സിന കുഴിച്ചാലില്‍, നജ്മ എളംമ്പിലാവില്‍, സൗദ കുറ്റിക്കണ്ടി, ആര്‍ നൗഫല്‍, ഇ.കെ. ഷംസൂദ്ധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299510/kuttikkandi-mukku-makkat-road-should-be-made-suitable-for-traffic-udf)