---
title: "വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു"
english_title: "VS's health condition remains critical"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299523/vss-health-condition-remains-critical"
published_at: "2025-06-30T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686243f02a7ab_VS.jpg"
keywords: []
---

# വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം:** ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്‌യുറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

## Article Content

**തിരുവനന്തപുരം:** ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്‌യുറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അല്‍പ്പസമയം മുമ്പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ശ്രമം ഡോക്ടര്‍മാര്‍ തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു അദ്ദേഹം. 101 വയസാണ് അദ്ദേഹത്തിന്റെ പ്രായം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299523/vss-health-condition-remains-critical)