---
title: "മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്"
english_title: "Youth should come forward to protect secular India: PK Nawaz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299545/youth-should-come-forward-to-protect-secular-india-pk-nawaz"
published_at: "2025-06-30T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68625627a6b85_SAMMWlANM.JPG"
keywords: []
---

# മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: പി.കെ. നവാസ്

> **Lead Summary:** **പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമങ്ങളുടെ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **മുസ്ലിം യൂത്ത് ലീഗ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി യൂണിറ്റ് സംഗമങ്ങളുടെ പേരാമ്പ്ര നിയോജക മണ്ഡലം തല ഉദ്ഘാടനം സംഘടിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയുടെ മതേതര മൂല്യങ്ങളെയും ബഹുസ്വരതയെയും തകര്‍ക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുവജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാണെന്നും, ഈ സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായി പ്രതികരിക്കാന്‍ എല്ലാ യുവജനങ്ങളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്് പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഷാ നൊച്ചാട് മുഖ്യ പ്രഭാഷണം നടത്തി.

നിയോജകമണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കെ.സി മുഹമ്മദ്, സലിം മിലാസ്, കെ.കെ റഫീഖ്, കെ.കെ അബ്ദുല്‍ സത്താര്‍, ടി.കെ നഹാസ്, ഷംസുദ്ധീന്‍ വടക്കയില്‍, സി.കെ ജറീഷ്, ടി.കെ. ഇബ്രാഹിം, വി.പി. റിയാസ് സലാം, പി.കെ.കെ. നാസര്‍, എം.കെ ഫസലു റഹ്‌മാന്‍, ടി.ആസിഫ്, അന്‍സില്‍ കീഴരിയൂര്‍, ആഷിക്ക് പുല്യോട്ട്, ഷഹീര്‍ മുഹമ്മദ് രയരോത്ത്, എന്‍.പി. അസീസ്, ടി. കുഞ്ഞമ്മത്, വി.പി.കെ. റഷീദ്, മുജീബ് കിഴക്കയില്‍, എം.പി സജ്ജാദ്, ആഷിക്ക് പുത്തന്‍ പുരയില്‍, ഉബൈദ് കുട്ടോത്ത്, അഫ്‌സല്‍ അല്‍സഫ, തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

റിട്ടേണിംഗ് ഓഫീസര്‍ കെ.എം ഷാമില്‍ പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഭരവാഹികളായി പ്രസിഡണ്ട്:ആഷിക് പുത്തന്‍ പുരയില്‍, വൈസ് പ്രസിഡണ്ടുമാരായി റിയാസ് മാവിലാട്ട്, ഉബൈദ് ചെറുവറ്റ, ടി. ആസിഫ്, നൂറ ഷാനിഫ്, ജന. സെക്രെട്ടറി എം. പിസജ്ജാദ്, ജോയിന്റ് സെക്രെട്ടറിമാര്‍ വി.പി ജാബിര്‍ അലി, ജുനൈസ് ചെറുവറ്റ, അസ്ലം കിഴക്കയില്‍, എം. കെ നിദ ഫാത്തിമ, ട്രഷറര്‍:ഹനാന്‍ വി.പി കെ ഇബ്രാഹിം തുടങ്ങിയവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299545/youth-should-come-forward-to-protect-secular-india-pk-nawaz)