---
title: "കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു"
english_title: "Convocation ceremony organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299571/convocation-ceremony-organized"
published_at: "2025-06-30T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68626c3e40838_THANGAL.JPG"
keywords: []
---

# കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: ** ചെമ്പ്ര റെയിഞ്ച് ജാമിയത്തുല്‍ മുഅല്ലിമീന്‍ ആന്റ് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്‍സ്പയര്‍ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. ചെമ്പ്ര റെയിഞ്ചിലെ 9 മദ്രസ പരിധിയില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ 250 ഓളം പഠിതാക്കള്‍ക്കാണ് കോണ്‍വെക്കേഷന്‍ സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര: ** ചെമ്പ്ര റെയിഞ്ച് ജാമിയത്തുല്‍ മുഅല്ലിമീന്‍ ആന്റ് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്‍സ്പയര്‍ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. ചെമ്പ്ര റെയിഞ്ചിലെ 9 മദ്രസ പരിധിയില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ 250 ഓളം പഠിതാക്കള്‍ക്കാണ് കോണ്‍വെക്കേഷന്‍ സംഘടിപ്പിച്ചത്.

ബേസിക് പാരന്റിങ് എന്ന വിഷയത്തില്‍ ആറ് മാസത്തെ ഒന്നാം സെമസ്റ്റര്‍ പൂര്‍ത്തിയാക്കി പരീക്ഷ എഴുതി വിജയിച്ച പഠിതാക്കള്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് വിതരണവും കോണ്‍വൊക്കേഷനും സംഘടിപ്പിച്ചത്.

പരിപാടി കോഴിക്കോട് ജില്ലാ എസ്‌വൈഎസ് പ്രസിഡണ്ട്് സയ്യിദ് ടി.പി.സി തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. ഇസ്ലാമിക ജീവിതം മുറുകെ പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പ്ര റെയിഞ്ചു മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് തണ്ടോറ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. 

ഇന്‍സ്പയര്‍ 2025 -26 വര്‍ഷം നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ പ്രോജക്റ്റ് ഇന്‍സ്പയര്‍ ഡയറക്ടര്‍ കൂടിയായ ഡോ.അസ്ലം പേരാമ്പ്ര അവതരിപ്പിച്ചു. ചടങ്ങില്‍ ചെമ്പ്ര റെയിഞ്ചു മദ്രസ മാനേജ് മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പുതുക്കുടി അബ്ദുറഹ്‌മാന്‍, ഡോക്ടര്‍ ഇസ്മായില്‍ ഫൈസി, തണ്ടൊറ സൂപ്പി ഹാജി, മുനീര്‍ ചെമ്പ്ര, കെ.കെ മൊയ്ദീന്‍ ഹാജി, ഓ.കെ ബഷീര്‍, കെ.വി കുഞ്ഞിമൊയ്തി തുടങ്ങിയവര്‍ സംസാരിച്ചു.

ഇന്‍സ്പയര്‍ കോഡിനേറ്റര്‍ പി.മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിന് കോടേരി മൊയ്തി നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299571/convocation-ceremony-organized)