---
title: "പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു"
english_title: "One-day workshop organized for pre-primary teachers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299572/one-day-workshop-organized-for-pre-primary-teachers"
published_at: "2025-06-30T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68626a3a37879_BRC.jpg"
keywords: []
---

# പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **സമഗ്ര ശിക്ഷ കേരള, കോഴിക്കോട് പേരാമ്പ്ര ബിആര്‍സിയുടെ നേതൃത്വത്തില്‍ ഗവ: അംഗീകൃത പ്രീ പ്രൈമറി അധ്യാപകര്‍ക്ക് മേഖലാതല ശില്പശാല സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **സമഗ്ര ശിക്ഷ കേരള, കോഴിക്കോട് പേരാമ്പ്ര ബിആര്‍സിയുടെ നേതൃത്വത്തില്‍ ഗവ: അംഗീകൃത പ്രീ പ്രൈമറി അധ്യാപകര്‍ക്ക് മേഖലാതല ശില്പശാല സംഘടിപ്പിച്ചു.

ജിഎല്‍പിഎസ് ചെറുവാളൂരില്‍ സംഘടിപ്പിച്ച പരിശീലനം ജില്ലാ പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ: എ.കെ അബ്ദുള്‍ ഹക്കിം ഉദ്ഘാടനം ചെയ്തു. ന്യൂനത സാങ്കേതികവിദ്യാ സൗകര്യങ്ങള്‍ ഇനി പ്രീ സ്‌കൂള്‍ എന്ന പരിപാടിയുടെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത പ്രീ പ്രൈമറി സ്‌കൂളുകളില്‍ വിതരണം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രീ പ്രൈമറി അധ്യാപകര്‍ക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.

ട്രെയിനര്‍ സനൂപ്, സിആര്‍സിസി പി.പി ലിനീഷ് തുടങ്ങിയവര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ : അഭിലാഷ്, പ്രധാനധ്യാപകന്‍ എം സതീശന്‍, ട്രെയിനര്‍ എം ലിമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ കെ ഷാജിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിആര്‍സിസി പി.പി ലിനീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299572/one-day-workshop-organized-for-pre-primary-teachers)