---
title: "ചേനായി കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക് "
english_title: "Chennai Kadavu bridge to reality"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29958/chennai-kadavu-bridge-to-reality"
published_at: "2022-03-05T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6223711a88c63_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ചേനായി കടവ് പാലം യാഥാര്‍ത്ഥ്യത്തിലേക്ക് 

> **Lead Summary:** ** പേരാമ്പ്ര**: പേരാമ്പ്ര-വേളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചേനായി കടവ് പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചൂ ചേര്‍ത്ത ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം നടന്നു. പാലത്തിനും അപ്രോച്ച് റോഡുകള്‍ക്കും ആവശ്യമായ സ്ഥലം ലഭ്യമായാല്‍ പാലം ലഭിക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പിനെത്തുടര്‍ന്ന് സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് യോഗം നടന്നത്.

## Article Content

** പേരാമ്പ്ര**: പേരാമ്പ്ര-വേളം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചേനായി കടവ് പാലം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിളിച്ചൂ ചേര്‍ത്ത ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം നടന്നു. പാലത്തിനും അപ്രോച്ച് റോഡുകള്‍ക്കും ആവശ്യമായ സ്ഥലം ലഭ്യമായാല്‍ പാലം ലഭിക്കുമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പിനെത്തുടര്‍ന്ന് സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടി പേരാമ്പ്ര എം.എല്‍.എ ടി.പി. രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് യോഗം നടന്നത്.

സര്‍ക്കാര്‍ നേരിട്ട് വിഷയത്തില്‍ ഇടപെട്ടതോടെ പാലം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. എടവരാട് എഎംഎല്‍പി സ്‌കൂളില്‍ നടന്ന യോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി.അഷ്‌റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി, ബാലന്‍, ടി.കെ.കുഞ്ഞമ്മത് ഫൈസി, നറക്കമ്മല്‍ ശ്രീധരന്‍, വാളാഞ്ഞി ഇബ്രായി, ആര്‍.എം.രവീന്ദ്രന്‍, എന്‍.ശിവാനന്ദന്‍, പി.കെ സുരേഷ്, കെ.വി കുഞ്ഞബ്ദുല്ല ഹാജി, കെ.സി ജയകൃഷ്ണന്‍, കുന്നത്ത് ഹമീദ് എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് സ്വാഗതവും എന്‍.പത്മജന്‍ നന്ദിയും പറഞ്ഞു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്കായി താഴെ പറയുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ചെയര്‍മാന്‍: സി.എം ബാബു (ജില്ലാ പഞ്ചായത്ത് മെമ്പര്‍), വൈ.ചെയര്‍മാന്‍മാര്‍: ശ്രീലജ പുതിയെടുത്ത് (ഒന്നാം വാര്‍ഡ് മെമ്പര്‍), റസ്മിന തങ്കേക്കണ്ടി (രണ്ടാം വാര്‍ഡ് മെമ്പര്‍), ജനറല്‍ കണ്‍വീനര്‍: വി.കെ പ്രമോദ് (പഞ്ചായത്ത് പ്രസിഡണ്ട്), കണ്‍വീനര്‍മാര്‍: ടി.കെ.കുഞ്ഞമ്മത് ഫൈസി, എന്‍. പത്മജന്‍. ട്രഷറര്‍: പി.ടി.അഷ്‌റഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29958/chennai-kadavu-bridge-to-reality)