---
title: "കച്ചേരി താഴെ -പടിഞ്ഞാറയില്‍ താഴെ റോഡ് ഗതാഗത യോഗ്യമാക്കണം; യുഡിഫ്"
english_title: "The road below the concert hall should be made suitable for traffic; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299729/the-road-below-the-concert-hall-should-be-made-suitable-for-traffic-udf"
published_at: "2025-07-01T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686375307902a_aroad.jpg"
keywords: []
---

# കച്ചേരി താഴെ -പടിഞ്ഞാറയില്‍ താഴെ റോഡ് ഗതാഗത യോഗ്യമാക്കണം; യുഡിഫ്

> **Lead Summary:** **പേരാമ്പ്ര: **അര നൂറ്റാണ്ട് കാലം പഴക്കമുള്ള കച്ചേരി താഴെ -പടിഞ്ഞറയില്‍ താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് മൂന്നാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര: **അര നൂറ്റാണ്ട് കാലം പഴക്കമുള്ള കച്ചേരി താഴെ -പടിഞ്ഞറയില്‍ താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് മൂന്നാം വാര്‍ഡ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഇരുന്നൂറ് മീറ്റര്‍ ഭാഗം കാല്‍നട യാത്രപോലും പറ്റാത്ത അവസ്ഥയിലുള്ള ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട റോഡായിട്ടും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡായിട്ടും ഈ റോഡിനോട് അവഗണനയാണ് കാണിക്കുന്നത്.

ഇത് തുടര്‍ന്നാല്‍ ശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നും കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സി.കെ അജീഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ വടക്കയില്‍ അധ്യക്ഷത വഹിച്ചു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശശി ഊട്ടേരി, സി. മോഹന്‍ദാസ്, യൂസഫ് കുറ്റിക്കണ്ടി, കെ.എം.എ ജലീല്‍, അനസ് കാരയാട്, ഹാഷിം കാവില്‍, സീനത്ത് വടക്കയില്‍, ജമാല്‍ കാരയാട്, കെ.പി രാജീവന്‍, ഹസീന ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299729/the-road-below-the-concert-hall-should-be-made-suitable-for-traffic-udf)